രൂപ തകര്‍ച്ചയില്‍ തന്നെ: മൂല്യം 78.33ല്‍

ഡെല്‍ഹി: റെക്കോര്‍ഡ് തകര്‍ച്ചയില്‍ നിന്നും മുന്നോട്ട് നീങ്ങാനാവാതെ രൂപ. ഇന്ന് മൂല്യം ഒരു പൈസ ഇടിഞ്ഞ് 78.33ല്‍ (പ്രൊവിഷണല്‍) എത്തി. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ രൂപയുടെ മൂല്യം 78.19ലേക്ക് ഉയരുകയും 78.35ലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു.  ആഗോളതലത്തില്‍ ഡോളര്‍ ശക്തമായതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 78.32 എന്ന നിലയിലായിരുന്നു. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുമെന്ന തീരുമാനം തുടരുമെന്ന സൂചനകളുമായി യുഎസ് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവല്‍ മുന്നോട്ട് […]

Update: 2022-06-24 06:29 GMT
ഡെല്‍ഹി: റെക്കോര്‍ഡ് തകര്‍ച്ചയില്‍ നിന്നും മുന്നോട്ട് നീങ്ങാനാവാതെ രൂപ. ഇന്ന് മൂല്യം ഒരു പൈസ ഇടിഞ്ഞ് 78.33ല്‍ (പ്രൊവിഷണല്‍) എത്തി. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ രൂപയുടെ മൂല്യം 78.19ലേക്ക് ഉയരുകയും 78.35ലേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ ഡോളര്‍ ശക്തമായതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 78.32 എന്ന നിലയിലായിരുന്നു. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുമെന്ന തീരുമാനം തുടരുമെന്ന സൂചനകളുമായി യുഎസ് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവല്‍ മുന്നോട്ട് പോകുമെന്ന് സൂചനയുണ്ടെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേതുടര്‍ന്നുണ്ടായ പ്രതിഫലനങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി രൂപയുടെ മൂല്യം ഇടിയാനുള്ള മുഖ്യ കാരണം.
ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന പ്രവണത, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, എനര്‍ജി ഓഹരികളുടെ വാങ്ങല്‍ എന്നിവയുടെ പിന്‍ബലത്തില്‍ സെന്‍സെക്സും, നിഫ്റ്റിയും ഇന്നും ഒരു ശതമാനം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 462.26 പോയിന്റ് ഉയര്‍ന്ന് 52,727.98 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 644.15 പോയിന്റ് ഉയര്‍ന്ന് 52,909.87 ല്‍ എത്തിയിരുന്നു. നിഫ്റ്റി 142.60 പോയിന്റ് ഉയര്‍ന്ന് 15,699.25 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഐസിഐസിഐ ബാങ്ക്, ഭാര്‍തി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജിസ്, ടിസിഎശ്, വിപ്രോ, സണ്‍ഫാര്‍മ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍, ഹോംകോംഗ്, ഷാങ്ഹായ് എന്നിവയും കാര്യമായ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ വിപണികളിലും മിഡ് സെഷന്‍ വ്യാപാരം നേട്ടത്തിലായിരുന്നു.
Tags:    

Similar News