സ്വര്‍ണം ഇന്ന് കൂടി: രൂപ തകർച്ച തുടരുന്നു
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് ഗ്രാമിന് 20 രൂപയുടെ വര്‍ധന. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4765 രൂപയായി. പവന് 160 രൂപ വര്‍ധിച്ച് 38,120യിലെത്തി. ഇന്നലെ ഗ്രാമിന് 23 രൂപ കുറവാണ് രേഖപ്പെടുത്തിയരിന്നത്. പവന് 184 രൂപ ഇടിഞ്ഞ് 37,960 രൂപായിയരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വര്‍ണവില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 23 രൂപ വര്‍ധിച്ച് 5,199 രൂപയിലെത്തി. ഒരു പവന് 41,592 രൂപയിലെത്തി. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്വര്‍ണ വില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ […]
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് ഗ്രാമിന് 20 രൂപയുടെ വര്‍ധന. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4765 രൂപയായി. പവന് 160 രൂപ വര്‍ധിച്ച് 38,120യിലെത്തി. ഇന്നലെ ഗ്രാമിന് 23 രൂപ കുറവാണ് രേഖപ്പെടുത്തിയരിന്നത്. പവന് 184 രൂപ ഇടിഞ്ഞ് 37,960 രൂപായിയരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വര്‍ണവില. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 23 രൂപ വര്‍ധിച്ച് 5,199 രൂപയിലെത്തി. ഒരു പവന് 41,592 രൂപയിലെത്തി. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സ്വര്‍ണ വില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണിവില 37000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തിയതി സ്വര്‍ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു.
വിദേശ നിക്ഷേപങ്ങളുടെ വന്‍ തോതിലുള്ള വിറ്റഴിക്കല്‍ മൂലം രൂപ തുടര്‍ച്ചയായി തളര്‍ച്ച രേഖപ്പെടുത്തുകയാണ്. വരും ദിവസങ്ങളിലും ഇടിവു തുടരുമെന്നാണ് വിലയിരുത്തുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഇടിഞ്ഞ് 78.40 രൂപയിലെത്തി. രൂപയുടെ മൂല്യം 78.38 രൂപയിലാണ് വിപണി ക്ലോസ് ചെയ്തത്.
കഴിഞ്ഞ എട്ട്-ഒന്‍പത് മാസമായി ഇന്ത്യന്‍ വിപണികളില്‍നിന്ന് തുടര്‍ച്ചയായി പണം പിന്‍വലിക്കുന്ന പ്രതിഭാസമാണുള്ളത്. ജൂണില്‍ ഇതുവരെ 41,578 കോടി രൂപ പിന്‍വലിച്ചു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 2,60,000 കോടിയിലധികം രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.