രൂപ നേട്ടത്തില്‍: മൂല്യം 2 പൈസ ഉയര്‍ന്ന് 77.59ല്‍

ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച. ഇന്ന് മൂല്യം 2 പൈസ ഉയര്‍ന്ന് 77.59ല്‍ എത്തി. ആഭ്യന്തര ഓഹരികളിലുണ്ടായ ഉണര്‍വും അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് നേട്ടമായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.67 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.57 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 2 പൈസ ഉയര്‍ന്ന് 77.57ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 77.57ല്‍ എത്തിയിരുന്നു. […]

Update: 2022-05-27 06:55 GMT

ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച. ഇന്ന് മൂല്യം 2 പൈസ ഉയര്‍ന്ന് 77.59ല്‍ എത്തി. ആഭ്യന്തര ഓഹരികളിലുണ്ടായ ഉണര്‍വും അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് നേട്ടമായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.67 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.57 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു.

വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 2 പൈസ ഉയര്‍ന്ന് 77.57ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 77.57ല്‍ എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.

ഇന്ന് സെന്‍സെക്സ് 632.13 ശതമാനം ഉയര്‍ന്ന് 54,884.66 ലും, നിഫ്റ്റി 182.30 പോയിന്റ് നേട്ടത്തോടെ 16,352.45 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വിപ്രോ, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, എച്ച്സിഎല്‍ ടെക്നോളജീസ് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. മറുവശത്ത്, എന്‍ടിപിസി, ഭാര്‍തി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, നെസ് ലെ എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍.

Tags:    

Similar News