സ്വര്‍ണം ഇന്നും തിളങ്ങി : പവന് 320 രൂപ വര്‍ധന
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 37,360 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 4,670 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 37,040 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച്ച പവന് 360 രൂപ ഇടിഞ്ഞ് 36,880 രൂപയിലെത്തി. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം […]
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 37,360 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 4,670 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 37,040 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച്ച പവന് 360 രൂപ ഇടിഞ്ഞ് 36,880 രൂപയിലെത്തി. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.
മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,843.90 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 111.38 ഡോളറായി.