സ്വര്‍ണവിലയില്‍ വര്‍ധന: പവന് 360 രൂപ കൂടി

കൊച്ചി:  രണ്ട് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഉണര്‍വ്. ഇന്ന് പവന് 360 രൂപ വര്‍ധിച്ച് 37,760 രൂപയില്‍ എത്തി. കഴിഞ്ഞ ദിവസം പവന് 400 രൂപ കുറഞ്ഞ് 37,400 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇക്കഴിഞ്ഞ അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,849.30 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് […]

Update: 2022-05-12 05:30 GMT
കൊച്ചി: രണ്ട് ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഉണര്‍വ്. ഇന്ന് പവന് 360 രൂപ വര്‍ധിച്ച് 37,760 രൂപയില്‍ എത്തി. കഴിഞ്ഞ ദിവസം പവന് 400 രൂപ കുറഞ്ഞ് 37,400 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇക്കഴിഞ്ഞ അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,849.30 ഡോളറായി.
2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 104.8 ഡോളറായി. ഇന്ന് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവില്‍. ഇന്റര്‍ബാങ്ക് ഫോറെക്‌സ് വിപണിയില്‍ ഡോളറിനെതിരെ 77.46 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെ 77.59 എന്ന നിലയിലാണ് രൂപയുടെ മൂല്യം.
Tags:    

Similar News