തെന്നിയെങ്കിലും 'വീഴാതെ' രൂപ : നിരക്കിൽ മാറ്റമില്ല

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 76.51ല്‍ എത്തി. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.48 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.  ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.35 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 1 പൈസ ഇടിഞ്ഞ് 76.51ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് […]

Update: 2022-05-02 06:20 GMT
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 76.51ല്‍ എത്തി. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.48 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.35 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 1 പൈസ ഇടിഞ്ഞ് 76.51ല്‍ എത്തി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ഇന്ന് സെന്‍സെക്സ് 84.88 പോയിന്റ് ഇടിഞ്ഞ് 56,975.99 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 648.25 പോയിന്റ് ഇടിഞ്ഞ് 56,412.62 ല്‍ എത്തിയിരുന്നു. നിഫ്റ്റി 33.45 പോയിന്റ് ഇടിഞ്ഞ് 17,069.10 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 2.61 ശതമാനം ഉയര്‍ന്ന് ബാരലിന് 104.34 ഡോളറായി. 'ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കും.'
Tags:    

Similar News