രൂപ ഇന്നും 'സ്‌ട്രോങ്ങ്' : ഡോളറിനെതിരെ മൂല്യം 18 പൈസ ഉയര്‍ന്ന് 76.43ല്‍
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയര്‍ന്ന് 76.43ല്‍ എത്തി. ഡോളര്‍ ബലഹീനമായതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.62 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.29 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 18 പൈസ ഉയര്‍ന്ന് 76.43ല്‍ എത്തി. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയര്‍ന്ന് […]
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയര്‍ന്ന് 76.43ല്‍ എത്തി. ഡോളര്‍ ബലഹീനമായതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.62 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.29 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 18 പൈസ ഉയര്‍ന്ന് 76.43ല്‍ എത്തി. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയര്‍ന്ന് 76.53ല്‍ എത്തിയിരുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. സെന്‍സെക്സ് 460.19 പോയിന്റ് ഇടിഞ്ഞ് 57,060.87 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 57,975.48 പോയിന്റിലേക്ക് ഉയരുകയും, 56,902.30 പോയിന്റിലേക്ക് താഴുകയും ചെയ്തിരുന്നു. നിഫ്റ്റി 142.50 പോയിന്റ് ഇടിഞ്ഞ് 17,102.55 പോയിന്റിലേക്ക് എത്തി. അന്താരാഷ്ടര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 1.91 ശതമാനം ഉയര്‍ന്ന് ബാരലിന് 109.65 ഡോളറായി.