ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 76.51 ആയി

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 76.51ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.34 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.53 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 22 പൈസ ഇടിഞ്ഞ് 76.51ല്‍ എത്തി. തിങ്കളാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 6 […]

Update: 2022-04-19 07:09 GMT

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 76.51ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 76.34 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.53 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 22 പൈസ ഇടിഞ്ഞ് 76.51ല്‍ എത്തി.

തിങ്കളാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 76.25ല്‍ എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. സെന്‍സെക്സ് 703.59 പോയിന്റ് താഴ്ന്ന് 56,463.15 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സക്സ് ഉയര്‍ന്ന് 57,464.08 പോയിന്റിലേക്ക് എത്തുകയും 56,009.07 പോയിന്റിലേക്ക് താഴുകയും ചെയ്തു. നിഫ്റ്റി 215 പോയിന്റ് ഇടിഞ്ഞ് 16,958.65 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇരു സൂചികകളും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.

എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജി എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ് എന്നീ കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.18 ശതമാനം ഇടിഞ്ഞ് 111.82 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 6387.45.04 കോടി രൂപയാണ് വിപണിയില്‍ നിന്നും തിങ്കളാഴ്ച്ച പിന്‍വലിച്ചത്.

Tags:    

Similar News