ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 76.25 ആയി
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 76.25ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.41 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.43 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 6 പൈസ ഇടിഞ്ഞ് 76.25ല്‍ എത്തി. ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം […]
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 76.25ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്പെട്ടതും ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.41 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.43 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 6 പൈസ ഇടിഞ്ഞ് 76.25ല്‍ എത്തി.
ബുധനാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 76.18ല്‍ എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ഇന്ന് സെന്‍സക്‌സ് 1,172.19 പോയിന്റ് ഇടിഞ്ഞ് 57,166.74 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഒരു ഘട്ടത്തില്‍ 1496.54 പോയിന്റ് (2.01 ശതമാനം) ഇടിഞ്ഞ് 56,842.39 പോയിന്റിലേക്ക് സെന്‍സെക്‌സ് എത്തിയിരുന്നു. നിഫ്റ്റിയും 302.10 പോയിന്റ് (1.73 ശതമാനം) ഇടിഞ്ഞ് 17,173.65 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ് എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍. അതേസമയം, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, മാരുതി, ടൈറ്റന്‍, നെസ്ലെ, ടൈറ്റന്‍, എം ആന്‍ഡ് എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.18 ശതമാനം ഇടിഞ്ഞ് 111.5 ഡോളറായി. ഓഹരി വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വിദേശ നിക്ഷേപകര്‍ 2,061.04 കോടി രൂപയാണ് വിപണിയില്‍ നിന്നും ബുധനാഴ്ച്ച പിന്‍വലിച്ചത്.