ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 75.95 ആയി
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 75.95ല്‍ എത്തി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഹോക്കിഷ് നിലപാട് ആഗോള വിപണിയ്ക്ക് തിരിച്ചടിയായതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് രൂപയുടെ തളര്‍ച്ചയ്ക്ക് കാരണം. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 75.88 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.99 എന്ന നിലയിലേക്ക് താഴ്ന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 11 പൈസ ഇടിഞ്ഞ് 75.95ല്‍ എത്തി. 2021-22 […]
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 75.95ല്‍ എത്തി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഹോക്കിഷ് നിലപാട് ആഗോള വിപണിയ്ക്ക് തിരിച്ചടിയായതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് രൂപയുടെ തളര്‍ച്ചയ്ക്ക് കാരണം. ഇന്റര്‍ബാങ്ക് ഫോറക്‌സ് വിപണിയില്‍ ഡോളറിനെതിരെ 75.88 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75.99 എന്ന നിലയിലേക്ക് താഴ്ന്നു.
വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 11 പൈസ ഇടിഞ്ഞ് 75.95ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസ (3.61 ശതമാനം) ഇടിഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.93 ശതമാനം ഉയര്‍ന്ന് 102 ഡോളറായി.
സെന്‍സക്സ് 575.46 പോയിന്റ് ഇടിഞ്ഞ് 59,034.95 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഒരു ഘട്ടത്തില്‍ 633.06 പോയിന്റ് ഇടിഞ്ഞ് 58,977.35 പോയിന്റിലേക്ക് സെന്‍സക്സ് എത്തിയിരുന്നു.നിഫ്റ്റിയും 168.10 പോയിന്റ് ഇടിഞ്ഞ് 17,639.55 പോയിന്റിലെത്തി. ടൈറ്റന്‍, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് എന്നിവരാണ് നഷ്ടം നേരിട്ട പ്രധാന കമ്പനികള്‍.