കമ്പനി ഐപിഒയും മ്യൂച്വല്‍ ഫണ്ട് ഐപിഒയും തമ്മിലുള്ള വ്യത്യാസം
ഐപിഒ നിക്ഷേപകര്‍ക്ക് ലിസ്റ്റിംഗ് സമയത്ത് പണം സമ്പാദിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങുന്നു.
നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ട് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗും (Initial public offering-IPO), കമ്പനി ഐപിഒ യും തമ്മില്‍ തുലനം ചെയ്യുന്ന പ്രവണതയുണ്ട്. ഒരു കമ്പനിയുടെ...
നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ട് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗും (Initial public offering-IPO), കമ്പനി ഐപിഒ യും തമ്മില്‍ തുലനം ചെയ്യുന്ന പ്രവണതയുണ്ട്. ഒരു കമ്പനിയുടെ ഓഹരി ഐപിഒ യില്‍, ബുക്ക് ബിള്‍ഡിംഗ് പ്രക്രിയയിലൂടെ എത്തിച്ചേരുന്ന വിലയിലാണ് ഓഹരികള്‍ അനുവദിക്കുന്നത്. അതിന് ശേഷം അവ വ്യാപാരത്തിനായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നു.
പുതിയതായി ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികളുടെ വില നിശ്ചയിക്കുന്നത് ഡിമാന്റ്- സപ്ലൈ സ്വാധീനത്തിലാണ്. ഇതിന്റെ ഫലമായി കിഴിവിലോ, ഉയര്‍ന്ന വിലയ്ക്കോ ഇത് ലിസ്റ്റ് ചെയ്യപ്പെടുന്നു. ഇക്കാരണത്താല്‍ സബ്സ്‌ക്രിപ്ഷന്‍ സമയത്ത് പറഞ്ഞ വിലയില്‍ നിന്നും, ലിസ്റ്റ് ചെയ്യപ്പെടുന്ന സമയത്തെ വിലയില്‍ മാറ്റം വരാം. ഐപിഒ നിക്ഷേപകര്‍ക്ക് ലിസ്റ്റിംഗ് സമയത്ത് പണം സമ്പാദിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങുന്നു.
മ്യൂച്വല്‍ ഫണ്ട് ഐപിഒ യില്‍ ഒരു പദ്ധതി ആരംഭിക്കുന്ന സമയത്ത് 10 രൂപ മുഖവിലയുള്ള (face value) ഓഹരികള്‍ (യൂണിറ്റുകള്‍) വിതരണം ചെയ്യുന്നു. അറ്റ ആസ്തി മൂല്യത്തെ (net asset value-NAV) അടിസ്ഥാനമാക്കിയുള്ള തുടര്‍ച്ചയായ വില്‍പ്പനയും, പുനര്‍വാങ്ങലും ഈ പദ്ധതി പുനരാരംഭിക്കുന്നു.
ഫണ്ടുകള്‍ നിക്ഷേപിക്കുന്ന അടിസ്ഥാന (underlying) ആസ്തികളുടെ ഏറ്റവും പുതിയ വിപണി മൂല്യം അറ്റ ആസ്തി മൂല്യത്തില്‍ (NAV) പ്രതിഫലിപ്പിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഓരോ യൂണിറ്റിന്റെയും വില അടിസ്ഥാന ആസ്തികളുടെ വിപണി വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡിമാന്‍ഡ്- സപ്ലൈ ശക്തികളോട് അല്ല. ഓഹരിയില്‍ നിന്നുള്ള ലാഭവിഹിതവും മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ലാഭവിഹിതവും വ്യത്യസ്തമാണ്. ഓഹരിയുടെ കാര്യത്തില്‍, ലാഭ വിഹിതം നല്‍കിയതിന് ശേഷവും ഓഹരി വില ഉയരാറുണ്ട്. കാരണം ഓഹരി വില നിശ്ചയിക്കുന്നത് വിപണി ശക്തികളാണ്.
നല്ല പ്രകടനം നടത്തുന്ന ഓഹരികള്‍ക്ക് (ഡിവിഡന്റ് കണക്കിലെടുക്കാതെ) ആവശ്യക്കാരേറെ ഉണ്ടാവാറുണ്ട്. അതിനാലാണ് വില ഉയരുന്നത്. എന്നാല്‍ ഓപ്പണ്‍-എന്‍ഡഡ് ഫണ്ടുകളുടെ കാര്യത്തില്‍, ലാഭ വിഹിതം നല്‍കി കഴിയുമ്പോള്‍, യൂണിറ്റിന്റെ അറ്റ ആസ്തി മൂല്യത്തില്‍ കുറവ് വരുന്നു. അടിസ്ഥാന ആസ്തികളുടെ മൂല്യം ഉയരുമ്പോള്‍ മാത്രമേ ഇത് വര്‍ധിക്കുകയുള്ളു. ഐപിഒ എന്നതിന് പകരം മ്യൂച്വല്‍ ഫണ്ടുകള്‍ പുതിയ പദ്ധതി ആരംഭിക്കുന്നതിനെ ന്യൂ സ്‌കീം ഓഫറിംഗ് (new scheme offering) എന്നോ ന്യൂ ഫണ്ട് ഓഫറിംഗ് (new fund offering) എന്നോ അറിയപ്പെടുന്നു.