പിരമിഡ് ടെക്‌നോപ്ലാസ്റ്റ് ഇഷ്യൂവിന് 18.20 ഇരട്ടി അപേക്ഷകൾ
- എയ്റോഫ്ളക്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇഷ്യൂവിന് രണ്ടാം ദിവസം 6.17 ഇരട്ടി അപേക്ഷകൾ
- സൺഗർനർ എനർജി രണ്ടാം ദിവസം 20.32 ഇരട്ടി അപേക്ഷകൾ
;
വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും പിരമിഡ് ടെക്‌നോപ്ലാസ്റ്റിന്റെ ഇഷ്യൂവിനു നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം. ഇഷ്യൂവിനുവച്ച 75.6 ലക്ഷം ഓഹരികള്‍ക്കായി ലഭിച്ചത് 13.58 കോടിക്കുള്ള അപേക്ഷകളാണ്. ഏതാണ്ട് 18 .20 ഇരട്ടി. റീട്ടെയിൽ നിക്ഷേപകർക്കു നീക്കിവച്ചിട്ടുള്ള ഓഹരികള്‍ക്കായി 14.21 ഇരട്ടി അപേക്ഷകള്‍ കിട്ടി.
അലോട്ട്മെന്റ് തീയതി ഓഗസ്റ്റ് 25 നാണ്. റീഫണ്ട് 28 നു നൽകി തുടങ്ങും. എൻഎസ്ഇലും ബിഎസ്ഇലും ഓഗസ്റ്റ് 30 നു ഓഹരികൾ ലിസ്റ്റ് ചെയ്യും.
ക്രോപ് ലൈഫ് സയൻസിന് 4.09 ഇരട്ടി
ചെറുകിട ഇടത്തരം സംരംഭമായ ക്രോപ് ലൈഫ് സയന്സിന്റെ ഇഷ്യൂ ഇന്നവസാനിച്ചു. ഇഷ്യൂ വലുപ്പമായ 51,40,000 ഓഹരികൾക്കായി 2,10,22,000 അപേക്ഷകളാണ് ലഭിച്ചത്. അലോട്ട്‌മെന്റ് ഓഗസ്റ്റ് 25-ന് തുടങ്ങും. ഓഹരികൾ 30-ന് എൻ എസ് ഇ എമെർജില്‍ ലിസ്റ്റ് ചെയ്യും.
എയ്റോഫ്ളക്സ് ഇൻഡസ്ട്രീസ് ഇഷ്യു: 6.17 ഇരട്ടി അപേക്ഷകൾ
ഇഷ്യൂവിന്റെ രണ്ടാം ദിവസമായ ഇന്ന് എയ്റോഫ്ളക്സ് ഇൻഡസ്ട്രീസിന് 6.17 ഇരട്ടി അപേക്ഷകള്‍ കിട്ടി. കമ്പനി വില്‍പ്പനയ്ക്കെത്തിച്ച 2,32,17,667 ഓഹരികൾക്കായി 15,58,96,780 അപേക്ഷകളാണ് ഇതുവരെ ലഭിച്ചു. റീറ്റെയ്ൽ നിക്ഷേപകർക്കായി മാറ്റി വെച്ച 1,15,08,824 ഓഹരികൾക്ക് 7,71,70,210 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇഷ്യു ഓഗസ്റ്റ് 24 ന് അവസാനിക്കും.
സൺ ഗാർനർ എനർജിക്ക് മികച്ച പ്രതികരണം
ചെറുകിട ഇടത്തരം സംരംഭമായ സൺ ഗാർനർ എനർജിയുടെ ഇഷ്യു രണ്ടു ദിവസം പൂർത്തിയാക്കിയപ്പോള്‍ 20.32 ഇരട്ടി അപേക്ഷകൾ ലഭിച്ചു കമ്പനി വില്‍പ്പനയ്ക്കുവച്ച 6,40,000 ഓഹരികള്‍ക്കായി ലഭിച്ചത് 1,30,04,800 ഒഹരിക്കുള്ള അപേക്ഷകളാണ്. ഇഷ്യു ഓഗസ്റ്റ് 23 ന് അവസാനിക്കും.