ജൂണില്‍ എഫ് പി ഐകള്‍ 14,000 കോടി രൂപ പിന്‍വലിച്ചു

ഡെല്‍ഹി: ആഗോളതലത്തിലെ ആശങ്കകള്‍ കണക്കിലെടുത്ത് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിന്ന് ഈ മാസം ഇതുവരെ 14,000 കോടി രൂപ പിന്‍വലിച്ചു. ഇതോടെ, 2022-ല്‍ ഇതുവരെ 1.81 ലക്ഷം കോടി രൂപ ഇക്വിറ്റികളില്‍ നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചിട്ടുണ്ട്. മുന്നോട്ട് പോകുമ്പോള്‍, എഫ്പിഐകളുടെ വില്‍പ്പന അടുത്ത കാലയളവിലും തുടര്‍ന്നേക്കാമെന്നും എന്നിരുന്നാലും, ഹ്രസ്വകാല മുതല്‍ ഇടത്തരം വരെയുള്ള കാലയളവില്‍ വില്‍പനയില്‍ ഒരു മിതത്വം പ്രതീക്ഷിക്കുന്നുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് […]

Update: 2022-06-12 06:54 GMT

ഡെല്‍ഹി: ആഗോളതലത്തിലെ ആശങ്കകള്‍ കണക്കിലെടുത്ത് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിന്ന് ഈ മാസം ഇതുവരെ 14,000 കോടി രൂപ പിന്‍വലിച്ചു. ഇതോടെ, 2022-ല്‍ ഇതുവരെ 1.81 ലക്ഷം കോടി രൂപ ഇക്വിറ്റികളില്‍ നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചിട്ടുണ്ട്.

മുന്നോട്ട് പോകുമ്പോള്‍, എഫ്പിഐകളുടെ വില്‍പ്പന അടുത്ത കാലയളവിലും തുടര്‍ന്നേക്കാമെന്നും എന്നിരുന്നാലും, ഹ്രസ്വകാല മുതല്‍ ഇടത്തരം വരെയുള്ള കാലയളവില്‍ വില്‍പനയില്‍ ഒരു മിതത്വം പ്രതീക്ഷിക്കുന്നുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ പറഞ്ഞു

കണക്കുകള്‍ പ്രകാരം, ജൂണ്‍ 1-10 കാലയളവില്‍ വിദേശ നിക്ഷേപകര്‍ മൊത്തതുകയായ 13,888 കോടി രൂപ ഇക്വിറ്റികളില്‍ നിന്ന് പിന്‍വലിച്ചു. 2021 ഒക്ടോബര്‍ മുതല്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് എഫ്പിഐകള്‍ തുടര്‍ച്ചയായി പണം പിന്‍വലിക്കുന്നുണ്ട്. വരാനിരിക്കുന്ന ഫെഡറല്‍ റിസര്‍വ് മീറ്റിംഗിനെ തുടര്‍ന്നാണ് ഏറ്റവും പുതിയ എഫ്പിഐ ഒഴുക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ആര്‍ബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കുകയും അതിന്റെ പണപ്പെരുപ്പ പ്രൊജക്ഷന്‍ ഉയര്‍ത്തുകയും ചെയ്തതും ഇതിനു കാരണമായിട്ടുണ്ട്. .

മൂന്ന് പാദങ്ങളിലും 6 ശതമാനത്തിന് മുകളില്‍ പണപ്പെരുപ്പം ഉണ്ടാകുന്നത് തുടരുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് പ്രതീക്ഷിക്കുന്നത്. ബോണ്ട് വരുമാനത്തിൽ ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.
ഈ ഘടകങ്ങള്‍ വിദേശ നിക്ഷേപകരെ അവരുടെ നിക്ഷേപം പിന്‍വലിക്കാന്‍ പ്രോത്സാഹിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവലോകന കാലയളവിലെ ഡെറ്റ് വിപണിയില്‍ നിന്നും ഓഹരികള്‍ക്ക് പുറമെ എഫ്പിഐകള്‍ 600 കോടി രൂപ പിന്‍വലിച്ചു. ഫെബ്രുവരി മുതല്‍ ഇടതടവില്ലാതെ ആ പ്രവണത തുടരുകയാണ്.

Tags:    

Similar News