ആരോഗ്യ സേവനങ്ങൾക്ക് സീറോ റേറ്റിംഗ് ജിഎസ്ടി വേണം: എഫ്‌ഐസിസിഐ
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ സേവന ദാതാക്കളെ പ്രാപ്തരാക്കുന്നതിന് ആരോഗ്യ സേവനങ്ങളില്‍ സീറോ റേറ്റിംഗ് ജിഎസ്ടി ആവശ്യപ്പെട്ട് വ്യവസായ സ്ഥാപനമായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻറ് ഇന്‍ഡസ്ട്രി (എഫ്‌ഐസിസിഐ). ഇത് പ്രാപ്തമാക്കുന്നത് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ശൃംഖല കൃത്യമായിരിക്കുമെന്നും ആരോഗ്യ സേവനങ്ങളുടെ ചെലവില്‍ ഇന്‍പുട്ട് നികുതി ഭാരം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് അയച്ച കത്തില്‍ ചേംബര്‍ പ്രസിഡന്റ് സഞ്ജീവ് മേത്ത പറഞ്ഞു. അതിനാല്‍, ആരോഗ്യ സേവനങ്ങളെ ജിഎസ്ടിയില്‍ നിന്ന് […]
ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ സേവന ദാതാക്കളെ പ്രാപ്തരാക്കുന്നതിന് ആരോഗ്യ സേവനങ്ങളില്‍ സീറോ റേറ്റിംഗ് ജിഎസ്ടി ആവശ്യപ്പെട്ട് വ്യവസായ സ്ഥാപനമായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻറ് ഇന്‍ഡസ്ട്രി (എഫ്‌ഐസിസിഐ). ഇത് പ്രാപ്തമാക്കുന്നത് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ശൃംഖല കൃത്യമായിരിക്കുമെന്നും ആരോഗ്യ സേവനങ്ങളുടെ ചെലവില്‍ ഇന്‍പുട്ട് നികുതി ഭാരം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് അയച്ച കത്തില്‍ ചേംബര്‍ പ്രസിഡന്റ് സഞ്ജീവ് മേത്ത പറഞ്ഞു.
അതിനാല്‍, ആരോഗ്യ സേവനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുന്നത് നിര്‍ത്തലാക്കണമെന്നും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നേടാന്‍ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരെ അനുവദിക്കണമെന്നുമാണ് തങ്ങളുടെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിദിനം 5,000 രൂപയില്‍ കൂടുതല്‍ ഉള്ള റൂം വാടകയില്‍ 5 ശതമാനം ജിഎസ്ടി ഉള്‍പ്പെടുത്തുന്നത് രോഗികളുടെ ആരോഗ്യ സേവനത്തിന്റെ ചിലവ് വര്‍ധിപ്പിക്കുമെന്ന് ഈയിടെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തങ്ങളുടെ ചേംബര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ചില മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ഉള്‍പ്പെടെ, ആശുപത്രികള്‍ ഉപയോഗിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകൾ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ധിച്ചുവരുന്ന ചെലവ് ആത്യന്തികമായി രോഗികള്‍ വഹിക്കണം. ഇത് എല്ലാവര്‍ക്കും താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ നല്‍കുകയെന്ന സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ സഹായിക്കുന്ന നടപടിയല്ലെന്നും മേത്ത കൂട്ടിച്ചേര്‍ത്തു.