ലൈഫ് കവറേജും നിക്ഷേപവുമാണ് ലക്ഷ്യമെങ്കില്‍ 'യുലിപ്' എന്തിന് വേണ്ടെന്ന് വയ്ക്കണം?

ജീവിതത്തില്‍ ഒരാള്‍ക്ക് ഒട്ടനവധി സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകും. വിരമിച്ച ശേഷം അനായാസമായ ജീവിതം, കുട്ടികളുടെ വിവാഹം, വിദ്യാഭ്യസം, പാര്‍പ്പിടം എന്നിങ്ങനെയെല്ലാമുള്ള ലക്ഷ്യങ്ങളുണ്ടാകും. ഇത്തരം ദീര്‍ഘകാല ലക്ഷ്യത്തോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും യുലിപുകള്‍ ഉറപ്പാക്കുന്നു. യുലിപില്‍ നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ചെലവിലേക്ക് നീക്കി വയ്ക്കുമ്പോള്‍ ബാക്കി തുക ഇക്വിറ്റി ഫണ്ടുകളിലും ഡെ്റ്റ് ഫണ്ടുകളിലും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നു.

Update: 2022-01-17 03:55 GMT
trueasdfstory

മുടക്കുന്ന തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഒപ്പം നിക്ഷേപവുമാണ് ലക്ഷ്യമെങ്കില്‍ അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക്...

മുടക്കുന്ന തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഒപ്പം നിക്ഷേപവുമാണ് ലക്ഷ്യമെങ്കില്‍ അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് രണ്ടാമതൊന്നാലോചിക്കാതെ തിരഞ്ഞെടുക്കാവുന്ന സാധ്യതയാണ് യുലിപ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍.

ജീവിതത്തില്‍ ഒരാള്‍ക്ക് ഒട്ടനവധി സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകും. വിരമിച്ച ശേഷം അനായാസമായ ജീവിതം, കുട്ടികളുടെ വിവാഹം, വിദ്യാഭ്യസം, പാര്‍പ്പിടം എന്നിങ്ങനെയെല്ലാമുള്ള ലക്ഷ്യങ്ങളുണ്ടാകും.

ഇത്തരം ദീര്‍ഘകാല ലക്ഷ്യത്തോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും യുലിപുകള്‍ ഉറപ്പാക്കുന്നു. യുലിപില്‍ നിങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ചെലവിലേക്ക് നീക്കി വയ്ക്കുമ്പോള്‍ ബാക്കി തുക ഇക്വിറ്റി ഫണ്ടുകളിലും ഡെ്റ്റ് ഫണ്ടുകളിലും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നു.

യുലിപ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

നിങ്ങള്‍ ഇവിടെ നിക്ഷേപം നടത്തുമ്പോള്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനി പ്രീമിയത്തിന്റെ ഒരു ഭാഗം വിവിധ കമ്പനികളുടെ ഷെയറുകളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നു. ബാക്കി തുക ഇന്‍ഷുറന്‍സ് കവറേജിന് വേണ്ടി മാറ്റി വയ്ക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഫണ്ട് മാനേജര്‍മാരാകും ഫണ്ടുകള്‍ തീരുമാനിക്കുക.

നഷ്ട സാധ്യത വഹിക്കാനുള്ള (റിസ്‌ക്) നിങ്ങളുടെ ശേഷിയനുസരിച്ചാകും നിക്ഷേപത്തെ ഡെറ്റ്, ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറ്റുക.

ലോക് ഇന്‍ പീരിയഡ്

യുലിപിന് ലോക് ഇന്‍ പിരീയഡുണ്ട്. 2010 വരെ ഇത് മൂന്ന് വര്‍ഷമായിരുന്നു എങ്കില്‍ ഇപ്പോള്‍ ഇത് അഞ്ച് വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. പക്ഷെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ എന്നുള്ള നിലിയ്ക്ക് 10-15 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഇത് വലിയ കാലയളവല്ല. ആദായ നികുതി ചട്ടം 80 സി
അനുസരിച്ച് യുലിപ് നിക്ഷേപത്തിന് നികുതി ഒഴിവിന് അര്‍ഹതയുണ്ട്.

 

Tags:    

Similar News