എന്താണ് അറ്റ ആസ്തി മൂല്യം?
ഒരു നിക്ഷേപ സ്ഥാപനത്തിന്റെ എൻ എ വി എന്നാല്‍ അതിന്റെ മൊത്തം ആസ്തികളില്‍(assets) നിന്നും മൊത്തം ബാധ്യതകള്‍ കുറച്ചാല്‍ കിട്ടുന്നതാണ്. ഒരു കമ്പനിയുടെ, പ്രത്യേകിച്ച് മ്യൂച്ചല്‍ ഫണ്ടുകളുടെ, അറ്റ മൂല്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടയിലുള്ള നിക്ഷേപ സാധ്യതകള്‍ തിരിച്ചറിയാന്‍ വേണ്ടിയും ഈ സൂചകം സാധാരണയായി ഉപയോഗിക്കാറുണ്ട്. ഫണ്ടുകളുടെ വിലനിര്‍ണയവും, മൂല്യനിര്‍ണയവുമായി എൻ എ വി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു മ്യൂച്ചല്‍ ഫണ്ടിന്റെ എൻ എ വി കണ്ടുപിടിയ്ക്കാന്‍ അതിന്റെ ആസ്തികളില്‍ നിന്നും ബാധ്യതകള്‍ കുറച്ചു […]
ഒരു നിക്ഷേപ സ്ഥാപനത്തിന്റെ എൻ എ വി എന്നാല്‍ അതിന്റെ മൊത്തം ആസ്തികളില്‍(assets) നിന്നും മൊത്തം ബാധ്യതകള്‍ കുറച്ചാല്‍ കിട്ടുന്നതാണ്. ഒരു...
ഒരു നിക്ഷേപ സ്ഥാപനത്തിന്റെ എൻ എ വി എന്നാല്‍ അതിന്റെ മൊത്തം ആസ്തികളില്‍(assets) നിന്നും മൊത്തം ബാധ്യതകള്‍ കുറച്ചാല്‍ കിട്ടുന്നതാണ്. ഒരു കമ്പനിയുടെ, പ്രത്യേകിച്ച് മ്യൂച്ചല്‍ ഫണ്ടുകളുടെ, അറ്റ മൂല്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടയിലുള്ള നിക്ഷേപ സാധ്യതകള്‍ തിരിച്ചറിയാന്‍ വേണ്ടിയും ഈ സൂചകം സാധാരണയായി ഉപയോഗിക്കാറുണ്ട്.
ഫണ്ടുകളുടെ വിലനിര്‍ണയവും, മൂല്യനിര്‍ണയവുമായി എൻ എ വി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു മ്യൂച്ചല്‍ ഫണ്ടിന്റെ എൻ എ വി കണ്ടുപിടിയ്ക്കാന്‍ അതിന്റെ ആസ്തികളില്‍ നിന്നും ബാധ്യതകള്‍ കുറച്ചു കിട്ടുന്ന സംഖ്യയെ മൊത്തം യൂണിറ്റുകള്‍/ ഓഹരികള്‍ കൊണ്ട് ഹരിക്കണം.
മ്യൂച്ചല്‍ ഫണ്ടിന്റെ ആസ്തികള്‍ എന്നാല്‍ ഫണ്ടിന്റെ മൊത്തം നിക്ഷേപങ്ങളും,
അവരുടെ കൈവശമുള്ള പണവും, പണത്തിനു തുല്യമായ ഉപകരണങ്ങളും,
ലഭിക്കാനുള്ള പണവും (dividends/ interest payments), സ്വന്തമായി സമ്പാദിച്ച പണവും, നിക്ഷേപങ്ങളും ഉള്‍പ്പെടുന്നതാണ്. ഫണ്ടിന്റെ വിപണിമൂല്യം നിര്‍ണയിക്കുന്നത് അത് നിക്ഷേപിച്ചിരിക്കുന്ന ഓഹരികളുടെ ഒരു ദിവസത്തെ അവസാന വിലയെ അടിസ്ഥാനപ്പെടുത്തിയാണ്.
ഒരു മ്യൂച്ചല്‍ ഫണ്ടിന്റെ ബാധ്യതകള്‍ എന്നാല്‍ അവര്‍ ബാങ്കില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയെടുത്ത തുകയും, മറ്റു സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള തുകകളും (ഫീസുകളും,ചാര്‍ജുകളും), പ്രവര്‍ത്തന ചെലവ്, ജീവനക്കാരുടെ ശമ്പളം, മാനേജ്‌മെന്റ് ചെലവുകള്‍, വിപണന ചെലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു.