ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ വീണ്ടും വരാം
ഐ പി ഒ നടത്തിയ ഒരു കമ്പനി കുറച്ചു നാളുകള്‍ക്ക് ശേഷം വീണ്ടും വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്നതിനെയാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ് പി ഒ) എന്നു പറയുന്നത്.
ഐ പി ഒ നടത്തിയ ഒരു കമ്പനി കുറച്ചു നാളുകള്‍ക്ക് ശേഷം വീണ്ടും വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്നതിനെയാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ് പി ഒ)...
ഐ പി ഒ നടത്തിയ ഒരു കമ്പനി കുറച്ചു നാളുകള്‍ക്ക് ശേഷം വീണ്ടും വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്നതിനെയാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ് പി ഒ) എന്നു പറയുന്നത്. കമ്പനിയുടെ വിപുലീകരണത്തിനോ, കടബാധ്യതകള്‍ തീര്‍ക്കുന്നതിനോ ആണ് എഫ് പി ഒ കള്‍ നടത്തുന്നത്. ഇതിനെ സബ്‌സീക്വന്റ് പബ്ലിക്ക് ഓഫര്‍ എന്നും വിളിക്കാറുണ്ട്. ഇത് ദ്വിതീയ വിപണിയിയായ സ്റ്റോക്ക് മാര്‍ക്കറ്റിലാണ് നടക്കുന്നത്.
കമ്പനിയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കും ആദ്യമേ നിക്ഷേപം നടത്തിയവര്‍ക്കും എഫ് പി ഒ യ്ക്ക് അപേക്ഷിക്കാം. ഐ പി ഒ നടത്തി ഒരു വര്‍ഷത്തിനു ശേഷമായിരിക്കും സാധാരണയായി എഫ് പി ഒ നടത്തുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഐ പി ഒ യും എഫ് പി ഒയും പുറത്തിറക്കുന്നതിന് സെബിയുടെ കര്‍ശനനിയന്ത്രണങ്ങളുണ്ട്. എഫ് പി ഒ ചെലവേറിയതും സമയദൈര്‍ഘ്യം കൂടിയതുമാണ്. അതിനാല്‍ മിക്ക കമ്പനികളും ഈ മാര്‍ഗം തിരഞ്ഞെടുക്കാറില്ല. റൈറ്റ്സ് ഇഷ്യൂ (അവകാശ ഓഹരികള്‍), അല്ലെങ്കില്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (QIP) എന്നിവയാണ് പണം സമാഹരിക്കാന്‍ കമ്പനികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദം.
രണ്ട് മാര്‍ഗങ്ങളിലൂടെ എഫ് പി ഒ നടത്താം. ഒന്ന്, ഡൈല്യൂട്ടഡ് ഫോളോ ഓണ്‍ ഓഫര്‍. രണ്ട്, നോണ്‍ ഡൈല്യൂട്ടഡ് ഫോളോ ഓണ്‍ ഓഫര്‍. സ്റ്റോക്ക് മാര്‍ക്കറ്റിലുള്ള കമ്പനിയുടെ ഓഹരികളുടെ എണ്ണം വര്‍ധിപ്പിച്ച് പണം സമാഹരിക്കുന്നതാണ് ഒന്നാമത്തെ മാര്‍ഗം. ഇതിലൂടെ ഓഹരികളുടെ എണ്ണം വര്‍ധിക്കുന്നു. എന്നാല്‍ ഓഹരി വിലയില്‍ മാറ്റമുണ്ടാകുന്നില്ല. ഉദാഹരണത്തിന്, ഐ പി ഒ വഴി ഒരു കമ്പനിയുടെ ഒരു കോടി രൂപയുടെ ഷെയറുകള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ എത്തി എന്നിരിക്കട്ടെ. ഒരു ലക്ഷം രൂപ മുടക്കി 100 പേര്‍ ഈ ഓഹരികള്‍ വാങ്ങി. അപ്പോള്‍ ഒരാളുടെ നിക്ഷേപം ഒരു ലക്ഷം രൂപ, കമ്പനിയുടെ 1% ഓഹരി അയാള്‍ക്ക് ലഭിക്കുന്നു. ഒരു വര്‍ഷത്തിനു ശേഷം കമ്പനി വീണ്ടും പണം സ്വരൂപിക്കാനായി എഫ് പി ഒ നടത്തുന്നു. ഇക്വിറ്റി ഡൈല്യൂഷന്‍ വഴിയാണ് മൂലധനം കണ്ടെത്തുന്നതെങ്കില്‍ മാര്‍ക്കറ്റിലുള്ള ഓഹരികളുടെ എണ്ണം വര്‍ധിപ്പിച്ച് 200 ആക്കും. അപ്പോള്‍ ഓഹരിയുടെ വില കുറയുന്നില്ല. കമ്പനിയുടെ 1% ഷെയര്‍ കൈവശമുള്ളയാള്‍ക്ക് എഫ് പി ഒ കഴിയുന്നതോടെ 0.5% ഷെയര്‍ ആയിരിക്കും ഉണ്ടാവുക. ഇങ്ങനെയാണ് ഓഹരി നേര്‍പ്പിക്കല്‍ (Dilution) സംഭവിക്കുന്നത്.
കമ്പനിയുടെ പ്രാരംഭകാലത്ത് വലിയ തോതില്‍ പണം മുടക്കി ഓഹരികള്‍ വാങ്ങിയവര്‍ക്ക് അവ വില്‍ക്കാന്‍ സാധിക്കുന്നത് ഐ പി ഒ കളിലൂടെയും എഫ് പി ഒ കളിലൂടെയുമാണ്. ചിലര്‍ കമ്പനിയുടെ സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രകടനം മനസിലാക്കാന്‍ ഐ പി ഒ സമയത്ത് ഈ ഓഹരികള്‍ വില്‍ക്കാറില്ല. പകരം, കമ്പനികള്‍ എഫ് പി ഒ നടത്തുമ്പോള്‍ വില്‍ക്കുന്നു. ഇതിനെയാണ് നോണ്‍ ഡൈല്യൂട്ടഡ് ഫോളോ ഓണ്‍ ഓഫര്‍ എന്നു പറയുന്നത്.