5ജി സ്‌പെക്ട്രം ലേലം ജൂണ്‍ ആദ്യം നടക്കുമെന്ന് അശ്വിനി വൈഷ്ണവ്

ഡെല്‍ഹി: ജൂണ്‍ മാസം ആദ്യം സര്‍ക്കാര്‍ 5ജി സ്പെക്ട്രം ലേലം നടത്തിയേക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ടെലികോം വകുപ്പ് പ്രതീക്ഷിച്ച സമയക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്‌പെക്ട്രം വിലനിര്‍ണ്ണയവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 30 വര്‍ഷത്തെ കാലവധിയിലാണ് ലേലമെങ്കിൽ  7.5 ലക്ഷം കോടി രൂപയാണ് ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 20 വര്‍ഷമാണെങ്കിൽ  നിര്‍ദിഷ്ട സ്‌പെക്ട്രം ലേലത്തിന്റെ  മൂല്യം  5.07 ലക്ഷം കോടി എന്നും കണക്കാക്കിയിരിക്കുന്നു. ട്രായ് സ്‌പെക്ട്രം വില സർക്കാർ ..

Update: 2022-04-28 03:05 GMT

ഡെല്‍ഹി: ജൂണ്‍ മാസം ആദ്യം സര്‍ക്കാര്‍ 5ജി സ്പെക്ട്രം ലേലം നടത്തിയേക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ടെലികോം വകുപ്പ് പ്രതീക്ഷിച്ച സമയക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്‌പെക്ട്രം വിലനിര്‍ണ്ണയവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

30 വര്‍ഷത്തെ കാലവധിയിലാണ് ലേലമെങ്കിൽ 7.5 ലക്ഷം കോടി രൂപയാണ് ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 20 വര്‍ഷമാണെങ്കിൽ നിര്‍ദിഷ്ട സ്‌പെക്ട്രം ലേലത്തിന്റെ മൂല്യം 5.07 ലക്ഷം കോടി എന്നും കണക്കാക്കിയിരിക്കുന്നു. ട്രായ് സ്‌പെക്ട്രം വില സർക്കാർ ഏകദേശം 39 ശതമാനം കുറച്ചിരുന്നു.

Tags:    

Similar News