ടി.വി.എസ് സപ്ലൈ ചെയിൻ : പ്രൈസ് ബാന്‍ഡ് 187 -197 രൂപ
- 2023 ഓഗസ്റ്റ് 10 മുതൽ ഓഗസ്റ്റ് 14 വരെ
- 187 മുതൽ 197 രൂപയായിരിക്കും ഒരു ഓഹരിയുടെ വില
- 76 ഷെയറുകളാണ് ഒരു ലോട്ടിൽ
ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡ് അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് 187-197 രൂപയ്ക്ക് പ്രൈസ് ബാൻഡ് നിശ്ചയിച്ചു. ഇഷ്യു ആഗസ്റ്റ് 10 ന് ലേലത്തിനായി തുറന്ന് ഓഗസ്റ്റ് 14 ന് അവസാനിക്കും.
മൊത്തം ഇഷ്യു വലുപ്പം 880 കോടി രൂപയുമാണ്. പുതയ ഇഷ്യൂവിലൂടെ 600 കോടി രൂപ സമാഹരിക്കും.നിലവിലുള്ള പ്രൊമോട്ടറൻമാരുടെ 1.42 കോടി ഓഹരികളുടെ വിൽപ്പനയും ഉൾപ്പെടുന്നതാണ് ഇഷ്യൂ.
ടിവിഎസ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ടി.എസ്. രാജം റബ്ബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ധിൻരാമ മൊബിലിറ്റി സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡുമാണ് എന്നിവരാണ് ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിന്റെ മുഖ്യ പ്രൊമോട്ടർമാർ.
പുതിയ ഇഷ്യൂവിൽ നിന്നുള്ള തുക കമ്പനിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ടിവിഎസ് എൽഐ യുകെയും ടിവിഎസ് എസ്‌സിഎസ് സിംഗപ്പൂരും നേടിയ കടം വീട്ടുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കും
ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് 25-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. കമ്പനിയെ മുൻകാല ടിവിഎസ് ഗ്രൂപ്പാണ് പ്രമോട്ട് ചെയ്യുന്നത്, ഇപ്പോൾ ടിവിഎസ് മൊബിലിറ്റി ഗ്രൂപ്പിന്റെ ഭാഗമാണ്, നാല് മേഖലകളാണ് കമ്പനിക്കുള്ളത്, സപ്ലൈ ചെയിൻ സൊല്യൂഷൻസ്, മാനുഫാക്ചറിംഗ്, ഓട്ടോ ഡീലർഷിപ്പ്, , ആഫ്റ്റർ മാർക്കറ്റ് സെയിൽസ് ആൻഡ് സർവീസ്.