ഐപിഒ വഴി 1800 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്

മുംബൈ: ഐപിഒ (പ്രാഥമിക ഓഹരി വില്‍പന) വഴി 1,800 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. കമ്പനിയുടെ ഉപവിഭാഗമായ മുത്തൂറ്റ് മൈക്രോഫിനിന് വേണ്ടിയാണ് പണം സമാഹരിക്കുന്നതെന്നും 2023-24 സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തോടെയാകും ഐപിഒ നടക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി. മുത്തൂറ്റ് ഫിന്‍കോര്‍പ്പാണ് ഡല്‍ഹി ആസ്ഥാനമായുള്ള മുത്തൂറ്റ് മൈക്രോഫിന്നിന്റെ പ്രമോട്ടര്‍മാര്‍. ഇത് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനവും സ്വര്‍ണ്ണ വായ്പ നല്‍കുന്ന രാജ്യത്തെ മൂന്നാമത്തെ വലിയ ധനകാര്യ സ്ഥാപനവുമാണ്. 18 സംസ്ഥാനങ്ങളിലായി 2.2 ദശലക്ഷം ഉപഭോക്താക്കളുള്ള […]

Update: 2022-11-09 03:44 GMT

മുംബൈ: ഐപിഒ (പ്രാഥമിക ഓഹരി വില്‍പന) വഴി 1,800 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. കമ്പനിയുടെ ഉപവിഭാഗമായ മുത്തൂറ്റ് മൈക്രോഫിനിന് വേണ്ടിയാണ് പണം സമാഹരിക്കുന്നതെന്നും 2023-24 സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തോടെയാകും ഐപിഒ നടക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി.

മുത്തൂറ്റ് ഫിന്‍കോര്‍പ്പാണ് ഡല്‍ഹി ആസ്ഥാനമായുള്ള മുത്തൂറ്റ് മൈക്രോഫിന്നിന്റെ പ്രമോട്ടര്‍മാര്‍. ഇത് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനവും സ്വര്‍ണ്ണ വായ്പ നല്‍കുന്ന രാജ്യത്തെ മൂന്നാമത്തെ വലിയ ധനകാര്യ സ്ഥാപനവുമാണ്.

18 സംസ്ഥാനങ്ങളിലായി 2.2 ദശലക്ഷം ഉപഭോക്താക്കളുള്ള മുത്തൂറ്റ് മൈക്രോഫിന്നിന് 1,008 ശാഖകളാണുള്ളത്. 2022 സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 7,500 കോടി രൂപയുടെ വായ്പയാണ് കമ്പനി നിലവില്‍ വിതരണം ചെയ്തിരിക്കുന്നത്.

2023 മെയ് ആകുമ്പോഴേയ്ക്കും ഐപിഒ സംബന്ധിച്ചുള്ള രേഖകള്‍ സെബി മുന്‍പാകെ സമര്‍പ്പിക്കുമെന്നും മൈക്രോ ഫിനാന്‍സ് മേഖലയിലെ ഏറ്റവും വലിയ ഐപിഒ ആകും ഇതെന്നും കമ്പനി വ്യക്തമാക്കി.

ലിസ്റ്റ് ചെയ്യുമ്പോഴേക്കും 10,000 കോടിയിലധികം രൂപയുടെ കൈകാര്യ ആസ്തിയുള്ള ആദ്യ മൈക്രോ ഫിനാന്‍സ് സ്ഥാപനം കൂടിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ എന്നും കമ്പനി അറിയിപ്പിലുണ്ട്. മുത്തൂറ്റ് മൈക്രോഫിനില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിനും മുത്തൂറ്റ് കുടുംബത്തിനും 71 ശതമാനം ഓഹരിയുണ്ട്.

കൂടാതെ, ലണ്ടന്‍ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജിപിസിക്ക് 16.6 ശതമാനവും ചിക്കാഗോ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ക്രിയേഷന് 9.3 ശതമാനവും ഓഹരിയുണ്ട്.

Tags:    

Similar News