ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്ക് ഇനി മുൻകൂർ അനുമതി വേണ്ട
ഒട്ടുമിക്ക ലൈഫ് ഇൻഷുറൻസ് ഉത്പ്പന്നങ്ങളുടെയും 'യൂസ് ആൻഡ് ഫയൽ' നടപടിക്രമം ഐആർഡിഎഐ നീട്ടി. അതുവഴി റെഗുലേറ്ററിന്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ ഉത്പ്പന്നങ്ങൾ പുറത്തിറക്കാൻ ഇൻഷുറർമാരെ അനുവദിക്കുന്നു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ആരോഗ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്കും ജനറൽ ഇൻഷുറൻസ് പരിരക്ഷകൾക്കും സമാനമായ ഇളവുകൾ നീട്ടിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം. ഏതെങ്കിലും ലൈഫ് ഇൻഷുറൻസ് ഉത്പ്പന്നം പുറത്തിറക്കുന്നതിന് മുമ്പ് ഇൻഷുറൻസ് കമ്പനികൾ മുൻകൂർ അനുമതി വാങ്ങണമെന്നത് നിർബന്ധമായിരുന്നു. ആ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം […]
;
ഒട്ടുമിക്ക ലൈഫ് ഇൻഷുറൻസ് ഉത്പ്പന്നങ്ങളുടെയും 'യൂസ് ആൻഡ് ഫയൽ' നടപടിക്രമം ഐആർഡിഎഐ നീട്ടി. അതുവഴി റെഗുലേറ്ററിന്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ ഉത്പ്പന്നങ്ങൾ പുറത്തിറക്കാൻ ഇൻഷുറർമാരെ അനുവദിക്കുന്നു.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ആരോഗ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്കും ജനറൽ ഇൻഷുറൻസ് പരിരക്ഷകൾക്കും സമാനമായ ഇളവുകൾ നീട്ടിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം.
ഏതെങ്കിലും ലൈഫ് ഇൻഷുറൻസ് ഉത്പ്പന്നം പുറത്തിറക്കുന്നതിന് മുമ്പ് ഇൻഷുറൻസ് കമ്പനികൾ മുൻകൂർ അനുമതി വാങ്ങണമെന്നത് നിർബന്ധമായിരുന്നു. ആ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഏത് സാഹചര്യത്തിലും വ്യവസായത്തിൻറെ വളർച്ചക്ക് ആവശ്യമായ ഇളവുകൾ അനുവദിക്കാമെന്ന് ഐആർഡിഎഐ പറഞ്ഞു.
ഐആർഡിഎഐ-യെ സംബന്ധിച്ചിടത്തോളം, ഈ ഇളവ് ഇൻഷുറർമാർക്ക് ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനും പോളിസി ഉടമകളുടെ തിരഞ്ഞെടുപ്പുകൾ വിപുലീകരിക്കുന്നതിനും ഇടയാക്കും.