പിഎംജെജെബിവൈ പോളിസി ഉടമകൾക്കും എല്‍ഐസി ഐപിഒയില്‍ പങ്കെടുക്കാം

ഡെല്‍ഹി: പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) പോളിസി ഉടമകള്‍ക്കും എല്‍ഐസി ഐപിഒയില്‍ ഇളവുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനി ചെയര്‍മാന്‍ എം ആര്‍ കുമാര്‍. പിഎംജെജെബിവൈ ഇതിന്റെ ഭാഗമാണെന്നും പോളിസി ഉടമകള്‍ക്ക് സംവരണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2015 ല്‍ ആരംഭിച്ച പിഎംജെജെബിവൈ എല്ലാ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും 2 ലക്ഷം രൂപയുടെ, പുതുക്കാവുന്ന, ഒരു വര്‍ഷത്തെ ലൈഫ് കവറേജ് വാഗ്ദാനം ചെയ്യുന്നു. 18 നും 50 നും ഇടയില്‍ പ്രായമുള്ള പോളിസി […]

Update: 2022-02-22 05:33 GMT

ഡെല്‍ഹി: പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) പോളിസി ഉടമകള്‍ക്കും എല്‍ഐസി ഐപിഒയില്‍ ഇളവുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനി ചെയര്‍മാന്‍ എം ആര്‍ കുമാര്‍. പിഎംജെജെബിവൈ ഇതിന്റെ ഭാഗമാണെന്നും പോളിസി ഉടമകള്‍ക്ക് സംവരണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2015 ല്‍ ആരംഭിച്ച പിഎംജെജെബിവൈ എല്ലാ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും 2 ലക്ഷം രൂപയുടെ, പുതുക്കാവുന്ന, ഒരു വര്‍ഷത്തെ ലൈഫ് കവറേജ് വാഗ്ദാനം ചെയ്യുന്നു. 18 നും 50 നും ഇടയില്‍ പ്രായമുള്ള പോളിസി ഉടമകളുടെ വിയോ​ഗത്തിൽ അവകാശികൾക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും. 330 രൂപയാണ് പ്രതിമാസ പ്രീമിയം.

ഗവണ്‍മെന്റിന്റെ ഈ സ്‌കീം എല്‍ഐസി വഴിയാണ് നടപ്പാക്കുന്നത്. എല്‍ഐസിയുടെ ഒന്നോ അതിലധികമോ പോളിസികള്‍ ഉള്ളവര്‍ക്ക് പോളിസി ഹോള്‍ഡര്‍ റിസര്‍വേഷനു കീഴില്‍ ഈ ഐപിഒയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും. യോഗ്യരായ പോളിസി ഉടമകള്‍ക്കുള്ള സംവരണം മൊത്തം ഓഫറിന്റെ 10 ശതമാനത്തിലധികമാകാന്‍ പാടില്ല.

2021 സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസി ഏകദേശം 21 ദശലക്ഷം വ്യക്തിഗത പോളിസികള്‍ ഇഷ്യൂ ചെയ്തു. പുതിയ വ്യക്തിഗത പോളിസി ഇഷ്യൂവിന്റെ ഏകദേശം 75 ശതമാനമാണിത്. എല്‍ഐസി ഐപിഒ കേന്ദ്ര ഗവണ്‍മെന്റിന്റെ ഓഫര്‍ ഫോര്‍ സെയില്‍ ആണ്. എല്‍ഐസിയുടെ പുതിയ ഓഹരികള്‍ ഐപിഒ യിൽ ഇഷ്യൂ ചെയ്യുന്നില്ല.

ഇന്ത്യന്‍ ഓഹരിവിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും എല്‍ഐസിയുടേത്. ഓഹരികളുടെ മുഖവില 10 രൂപയാണ്. കേന്ദ്ര സര്‍ക്കാരിന് എല്‍ഐസിയില്‍ 100 ശതമാനം ഓഹരികള്‍, അല്ലെങ്കില്‍ 632.49 കോടിയിലധികം ഓഹരികള്‍, ഉണ്ട്.

Tags:    

Similar News