എല്‍ ഐ സി പ്രീമിയം മുടങ്ങിയോ? അടച്ച പണം നഷ്ട്ടപ്പെടാതെ പോളിസി പുതുക്കാം

  കൊവിഡ് കാലത്ത് ഭൂരിഭാഗം സാധാരണക്കാരുടെയും പോക്കറ്റു കാലിയായതോടെ പലര്‍ക്കും വലിയ സാമ്പത്തിക ബാധ്യതകള്‍ തലയിലേറ്റേണ്ടി വന്നു. പണത്തിന്റെ ദൗര്‍ലഭ്യം മിക്കയിടങ്ങളിലും വലിയ പ്രതിസന്ധി തീര്‍ത്തു. ലോണുകള്‍ അടച്ചു തീര്‍ക്കാന്‍ ബാങ്കുകള്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഇന്‍ഷുറന്‍സുകള്‍ പ്രത്യേകിച്ച് ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകളില്‍ അടവുകള്‍ പലതും മുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് ദാതാക്കളായ എല്‍ ഐ സി ഇത്തരത്തില്‍ മുടങ്ങിയ അടവുകള്‍ തിരിച്ചടക്കാനും പോളിസികളുടെ പുനരുജ്ജീവനത്തിനുമായി ക്യാപെയ്ന്‍ ആരംഭിക്കുകയാണ്. 2022 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 25 […]

Update: 2022-02-11 05:38 GMT
trueasdfstory

കൊവിഡ് കാലത്ത് ഭൂരിഭാഗം സാധാരണക്കാരുടെയും പോക്കറ്റു കാലിയായതോടെ പലര്‍ക്കും വലിയ സാമ്പത്തിക ബാധ്യതകള്‍ തലയിലേറ്റേണ്ടി വന്നു. പണത്തിന്റെ...

 

കൊവിഡ് കാലത്ത് ഭൂരിഭാഗം സാധാരണക്കാരുടെയും പോക്കറ്റു കാലിയായതോടെ പലര്‍ക്കും വലിയ സാമ്പത്തിക ബാധ്യതകള്‍ തലയിലേറ്റേണ്ടി വന്നു. പണത്തിന്റെ ദൗര്‍ലഭ്യം മിക്കയിടങ്ങളിലും വലിയ പ്രതിസന്ധി തീര്‍ത്തു. ലോണുകള്‍ അടച്ചു തീര്‍ക്കാന്‍ ബാങ്കുകള്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഇന്‍ഷുറന്‍സുകള്‍ പ്രത്യേകിച്ച് ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സുകളില്‍ അടവുകള്‍ പലതും മുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് ദാതാക്കളായ എല്‍ ഐ സി ഇത്തരത്തില്‍ മുടങ്ങിയ അടവുകള്‍ തിരിച്ചടക്കാനും പോളിസികളുടെ പുനരുജ്ജീവനത്തിനുമായി ക്യാപെയ്ന്‍ ആരംഭിക്കുകയാണ്.

2022 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 25 വരെ നടത്തുന്ന ഈ കാമ്പെയ്നില്‍ പ്രീമിയം അടയ്ക്കുന്ന കാലയളവില്‍ കാലഹരണപ്പെട്ടതും പോളിസി കാലാവധി പൂര്‍ത്തിയാകാത്തതുമായ പോളിസികളാണ് കണക്കിലെടുക്കുകയെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.

അധിക ചാര്‍ജ് ഇാടാക്കുമോ?

ടേം അഷ്വറന്‍സും, ഹൈ റിസ്‌ക് പ്ലാനുകളും ഒഴികെയുള്ളവയ്ക്ക് അടക്കുന്ന മൊത്തം പ്രീമിയം അനുസരിച്ച് ലേറ്റ് ഫീസില്‍ ഇളവുകള്‍ നല്‍കുമെന്നാണ് അറിയിപ്പ്. മെഡിക്കല്‍ ആവശ്യകതകള്‍ക്ക് ഇളവുകളൊന്നും നല്‍കുന്നില്ല. എന്നാല്‍ ആരോഗ്യ, മൈക്രോ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്ക് ലേറ്റ് ഫീസില്‍ ഇളവിന് അര്‍ഹതയുണ്ട്.

എത്രവരെ ഇളവ് ലഭിക്കും

ഒരു ലക്ഷം രൂപ വരെയുള്ള ആരോഗ്യ പോളിസികളുടെ പ്രീമിയങ്ങള്‍ക്ക് ലേറ്റ് ഫീസില്‍ 20 ശതമാനമാണ് ഇളവ്. അതായത് പരമാവധി 2,000 രൂപ. അതുപോലെ 3 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം തുകയ്ക്ക് 30 ശതമാനം ഇളവില്‍ പരമാവധി 3,000 രൂപ കിഴിവ് ലഭിക്കുന്നു. മൈക്രോ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്ക് ഇന്‍ഷുറന്‍സ് ലേറ്റ് ഫീസില്‍ പൂര്‍ണ്ണ ഇളവ് വാഗ്ദാനം ചെയ്യുന്നു.

ചില നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി, ആദ്യത്തെ അടയ്ക്കാത്ത പ്രീമിയം തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ള പ്ലാനുകളുടെ പോളിസികള്‍ പുതുക്കാന്‍ കഴിയുമെന്നാണ് കമ്പനി അറിയിച്ചത്.

എന്തായാലും മുടങ്ങിപ്പോയ പ്രീമിയം തുകയടച്ച് ഇന്‍ഷുറന്‍സുകള്‍ പുതുക്കിക്കോളൂ. അടച്ച പണം വെറുതെയാവില്ലെന്നു മാത്രമല്ല ഭാവിയിലേക്കൊരു പരിരക്ഷ കൂടിയായേക്കാം.

Tags:    

Similar News