ഇനിയുമെടുത്തില്ലേ? അറിയാം ഇന്‍ഷുറന്‍സിനെ

  'നിങ്ങള്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലേ' എന്ന ചോദ്യം ജീവിതത്തിലൊരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാകില്ല. വീട് വയ്ക്കുമ്പോഴോ, വാഹനം വാങ്ങുമ്പോഴോ ആണ് ഈ ചോദ്യം അധികവും കേള്‍ക്കുന്നത്. ആശുപത്രി വാസകാലത്തും ഈ ചോദ്യം നിങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടാകും. എന്താണ് ഇന്‍ഷുറന്‍സ്? എന്തിനു വേണ്ടി നാമത് എടുക്കണം? ഇന്‍ഷുറന്‍സ് ഒരു നിക്ഷേപമാണോ? ഇന്‍ഷുറന്‍സിനെ ചുറ്റിപറ്റി ഇത്തരം സംശയങ്ങള്‍ നിരവധിയാണ്. നോക്കാം ഇന്‍ഷുറന്‍സ് എന്താണെന്ന്? ഇന്‍ഷുറന്‍സ് നിങ്ങളുടെ ജീവന്‍, സ്വത്ത്, വാഹനം, ആരോഗ്യം തുടങ്ങിയവയ്ക്ക് ഒരു പ്രത്യേക കാലയളവിലേക്ക് നല്‍കുന്ന സുരക്ഷാകവചമാണ് ഇന്‍ഷുറന്‍സ്. ഇവയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങളെ […]

Update: 2022-01-16 12:40 GMT
trueasdfstory

'നിങ്ങള്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലേ' എന്ന ചോദ്യം ജീവിതത്തിലൊരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാകില്ല. വീട് വയ്ക്കുമ്പോഴോ, വാഹനം...

 

'നിങ്ങള്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലേ' എന്ന ചോദ്യം ജീവിതത്തിലൊരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാകില്ല. വീട് വയ്ക്കുമ്പോഴോ, വാഹനം വാങ്ങുമ്പോഴോ ആണ് ഈ ചോദ്യം അധികവും കേള്‍ക്കുന്നത്. ആശുപത്രി വാസകാലത്തും ഈ ചോദ്യം നിങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടാകും. എന്താണ് ഇന്‍ഷുറന്‍സ്? എന്തിനു വേണ്ടി നാമത് എടുക്കണം? ഇന്‍ഷുറന്‍സ് ഒരു നിക്ഷേപമാണോ? ഇന്‍ഷുറന്‍സിനെ ചുറ്റിപറ്റി ഇത്തരം സംശയങ്ങള്‍ നിരവധിയാണ്. നോക്കാം ഇന്‍ഷുറന്‍സ് എന്താണെന്ന്?

ഇന്‍ഷുറന്‍സ്

നിങ്ങളുടെ ജീവന്‍, സ്വത്ത്, വാഹനം, ആരോഗ്യം തുടങ്ങിയവയ്ക്ക് ഒരു പ്രത്യേക കാലയളവിലേക്ക് നല്‍കുന്ന സുരക്ഷാകവചമാണ് ഇന്‍ഷുറന്‍സ്. ഇവയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങളെ അഭിമുഖീകരിക്കാന്‍ നിശ്ചിത തുക നമ്മള്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് മാസത്തവണയായോ, വര്‍ഷാടിസ്ഥാനത്തിലോ നല്‍കുന്നു. നാശനഷ്ടമുണ്ടാകുമ്പോള്‍ നഷടം നികത്താന്‍ തിരികെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക നമ്മേ സഹായിക്കും.

ലൈഫ് ഇന്‍ഷുറന്‍സ്

സാമ്പത്തിക ഭദ്രതയെ അപകടത്തിലാക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കടന്നു വരാം. അത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്ന ഒന്നാണ് ലൈഫ് ഇന്‍ഷുറന്‍സ്. വിവിധ തരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സുകളുണ്ട്. നിശ്ചിത കാലയളവിലേക്ക് കുറഞ്ഞ പ്രീമിയം അടച്ചുകൊണ്ട് ഉയര്‍ന്ന സാമ്പത്തിക പരിരക്ഷ ലഭികുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുണ്ട്. ഇതാണ് ടേം ഇന്‍ഷുറന്‍സ്. മറ്റെന്നാണ് മണി ബാക്ക് പോളിസി. ടേം ഇന്‍ഷുറന്‍സിനെ അപേക്ഷിച്ച മണി ബാക്ക് പോളിസിക്ക് പ്രീമിയം തുക കുറവാണ്.

ആരോഗ്യ ഇന്‍ഷുറന്‍സ്

നിത്യജീവിതത്തില്‍ അസുഖങ്ങളും ആശുപത്രിവാസവും സാധാരണയാണ്. എന്നാല്‍ ഇതിന് പിന്നാലെഅപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച നമ്മുടെ താളം തെറ്റിക്കും. ഇവിടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കൈത്താങ്ങാകുന്നത്. ഇവിടെ ചികിത്സ, ആശുപത്രിവാസത്തിലെ മറ്റ് ചെലവുകളെല്ലാം കവറേജിന് പരിധിയില്‍ വരുന്നു.

ബാധ്യതാ ഇന്‍ഷുറന്‍സ്

വാഹനം, സ്വത്ത്, ബിസിനസ്സ് തുടങ്ങിയവയ്ക്കാണ് ബാധ്യതാ ഇന്‍ഷുറന്‍സ് എടുക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്ന വസ്തുക്കള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ പോളിസി ഉടമയ്ക്ക നഷ്ടപരിഹാരം ലഭിക്കും. പോളിസി കാലാവധിയിലുണ്ടാകുന്ന നഷ്ടങ്ങള്‍ക്കാണിതെന്ന് ഓര്‍ക്കണം.

ഇന്‍ഷുറന്‍സ് എന്തിനു വേണ്ടി?

ജീവിതം ആകസ്മികമാണ്. വരുമാനത്തില്‍ നിന്നും എത്ര തന്നെ പണം മിച്ചം പിടിച്ചാലും ചെറിയൊരു അസുഖം വന്നാല്‍ നാം സാമ്പത്തികമായി തകരും. ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളില്‍ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക എന്നത് നമ്മുടെ ഉത്തരവാധിത്വമാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താന്‍ ഇന്‍ഷുറന്‍സ് നമ്മേ സഹായിക്കും.

മാത്രമല്ല അപ്രതീക്ഷിത നഷ്ടങ്ങളുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനും സാഹായമാണ് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അതിന്റെ ആവശ്യകത, ഗുണങ്ങള്‍, പ്രീമിയം തുക, അടയ്ക്കേണ്ട കാലാവധി എന്നിവയെ പറ്റി കൃത്യമായി അറിഞ്ഞിരിക്കണം. ഇപ്പോള്‍ ഒരോന്നിനും പ്രത്യേകം ഇന്‍ഷുറന്‍സ് ഉണ്ട്. ഗൃഹ സുരക്ഷാ ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ പണമിടപാടിലെ നഷ്ടങ്ങള്‍ക്ക് ഡിജിറ്റല്‍ ഇന്‍ഷുറന്‍സ്, കോവിഡ് കവറേജ് ലഭിക്കുന്ന കോവിഡ് പോളിസി, ഇതിനെല്ലാം പുറമേയുള്ള ആഡ് ഓണ്‍ പോളിസികള്‍, വായ്പ ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ ഇന്‍ഷുറന്‍സുകള്‍ ലഭ്യമാണ്.

Tags:    

Similar News