പോസ്റ്റ് പെയ്ഡ് റോമിങ് പദ്ധതിയുമായി വിഐ
- 649 രൂപ മുതലുള്ള അന്താരാഷ്ട്ര റോമിങ് പദ്ധതികള്‍ അവതരിപ്പിച്ച് വിഐ
- യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായി 24 മണിക്കൂര്‍ മുതല്‍ പത്തു ദിവസവും 14 ദിവസവും 30 ദിവസവും വരെയുള്ള പദ്ധതികള്‍ ലഭ്യമാണ്
- വിഐ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വെറും 649 രൂപയ്ക്ക് 120 രാജ്യങ്ങളില്‍ തടസമില്ലാതെ കണക്ടഡ് ആയിരിക്കാം
കസക്കിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്കായി 649 രൂപ മുതലുള്ള അന്താരാഷ്ട്ര റോമിങ് പദ്ധതികള്‍ അവതരിപ്പിച്ച് വിഐ. യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായി 24 മണിക്കൂര്‍ മുതല്‍ പത്തു ദിവസവും 14 ദിവസവും 30 ദിവസവും വരെയുള്ള പദ്ധതികള്‍ ലഭ്യമാണ്.
വിഐ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വെറും 649 രൂപയ്ക്ക് 120 രാജ്യങ്ങളില്‍ തടസമില്ലാതെ കണക്ടഡ് ആയിരിക്കാം. പദ്ധതി കാലാവധി തീര്‍ന്നതിനു ശേഷം ഉയര്‍ന്ന അന്താരാഷ്ട്ര റോമിങ് ചാര്‍ജുകള്‍ വരാതിരിക്കാനുള്ള സംവിധാനങ്ങളും വിഐ അവതരിപ്പിക്കുന്നുണ്ട്.
അസെര്‍ബൈജാനിലേക്കും തെരഞ്ഞെടുത്ത ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള റോമിങ് അടുത്തിടെയാണ് വിഐ അവതരിപ്പിച്ചത്.