നെറ്റ്വര്‍ക്ക് വിപുലീകരണത്തിനായി ഒഡീഷയില്‍ 4,200 കോടി രൂപ നിക്ഷേപിച്ചതായി ടാറ്റ പവര്‍

  • കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ ഒഡീഷയിലെ 4,245 കോടി രൂപ നിക്ഷേപിച്ചതായി ടാറ്റ പവര്‍
  • അടിസ്ഥാന സൗകര്യ വികസനത്തിനും നെറ്റ്വര്‍ക്ക് നവീകരണത്തിനുമായാണ് തുക നിക്ഷേപിച്ചത്
  • കമ്പനി ഒഡീഷ സര്‍ക്കാരുമായുള്ള സംയുക്ത സംരംഭങ്ങളില്‍ നാല് ഡിസ്‌കോമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു

Update: 2024-07-12 09:57 GMT

ടാറ്റ പവര്‍ നയിക്കുന്ന വൈദ്യുതി വിതരണ കമ്പനികള്‍ (ഡിസ്‌കോം) കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ ഒഡീഷയിലെ 4,245 കോടി രൂപ നിക്ഷേപിച്ചതായി ടാറ്റ പവര്‍. അടിസ്ഥാന സൗകര്യ വികസനത്തിനും നെറ്റ്വര്‍ക്ക് നവീകരണത്തിനുമായാണ് തുക നിക്ഷേപിച്ചത്.

കമ്പനി ഒഡീഷ സര്‍ക്കാരുമായുള്ള സംയുക്ത സംരംഭങ്ങളില്‍ നാല് ഡിസ്‌കോമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ടിപി സെന്‍ട്രല്‍ ഒഡീഷ ഡിസ്ട്രിബ്യൂഷന്‍ (ടിപിസിഒഡിഎല്‍), ടിപി വെസ്റ്റേണ്‍ ഒഡീഷ ഡിസ്ട്രിബ്യൂഷന്‍ (ടിപിഡബ്ല്യുഒഡിഎല്‍), ടിപി സതേണ്‍ ഒഡീഷ ഡിസ്ട്രിബ്യൂഷന്‍ (ടിപിഎസ്ഒഡിഎല്‍), ടിപി നോര്‍ത്തേണ്‍ ഒഡീഷ ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (ടിപിഎന്‍ഒഡിഎല്‍) എന്നിവ കൂട്ടായി സേവനം നല്‍കുന്നു. 9 ദശലക്ഷത്തിലധികം ഉപഭോക്തൃ അടിത്തറ ഈ നെറ്റ്വര്‍ക്കുകള്‍ക്കുണ്ട്.

മൊത്തം നിക്ഷേപത്തില്‍ 1,232 കോടി രൂപ സര്‍ക്കാര്‍ പിന്തുണയുള്ള വിവിധ പദ്ധതികളിലൂടെയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 2,177 സര്‍ക്യൂട്ട് കിലോമീറ്റര്‍ (സികെഎംഎസ്) 33 കിലോവോള്‍ട്ട് (കെവി) ലൈനുകളും 19,809 സിഎംഎസ് 11 കെവി ലൈനുകളും സ്ഥാപിക്കുന്നതും ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള വിതരണ ശൃംഖലയുടെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനായി 30,230 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ കൂട്ടിച്ചേര്‍ക്കുമെന്നും കമ്പനി അറിയിച്ചു.

കൂടാതെ, കമ്പനി 166 പുതിയ പ്രാഥമിക സബ്സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. അവയില്‍ 55 ശതമാനവും ഓട്ടോമേറ്റഡ് ആണ്. ഈ ശ്രമങ്ങള്‍ ദേശീയ ശരാശരിയെക്കാള്‍ നഗരപ്രദേശങ്ങളില്‍ പ്രതിദിനം ശരാശരി 23.68 മണിക്കൂറും ഗ്രാമങ്ങളില്‍ 21.98 മണിക്കൂറും വൈദ്യുതി എത്തിക്കാന്‍ കാരണമായി.

Tags:    

Similar News