മൂന്ന് ഇവി ടുവീലര്‍ നിര്‍മ്മാതാക്കള്‍ക്കുള്ള പിന്തുണ കേന്ദ്രം പുനഃസ്ഥാപിച്ചേക്കും

  • ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം 2024 പ്രകാരമാണ് പദ്ധതി
  • ഹീറോ ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്, ബെന്‍ലിംഗ് എന്നിവയെ ഭാവിയില്‍ എല്ലാ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ഇന്ത്യ വിലക്കിയേക്കും
  • ഹീറോയും ഒകിനാവയും ബെന്‍ലിംഗും റിക്കവറി നോട്ടീസുകളെ തള്ളി

Update: 2024-05-22 05:38 GMT

ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ റിവോള്‍ട്ട് മോട്ടോഴ്സ്, ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി, അമോ മൊബിലിറ്റി എന്നിവയുടെ സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിച്ചേക്കും. ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം 2024 പ്രകാരമാണ് പദ്ധതി. എന്നാല്‍ ഹീറോ ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്, ബെന്‍ലിംഗ് എന്നിവയെ ഭാവിയില്‍ എല്ലാ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ഇന്ത്യ വിലക്കിയേക്കും.

ഹീറോയും ഒക്കിനാവയും ബെന്‍ലിംഗ് ഇന്ത്യയും ഇപ്പോഴും സര്‍ക്കാരിന് സബ്സിഡികള്‍ നല്‍കാനിരിക്കെ, റിവോള്‍ട്ട്, ഗ്രീവ്‌സ്, അമോ എന്നിവര്‍ സര്‍ക്കാരിന് തെറ്റായി ക്ലെയിം ചെയ്ത സബ്സിഡികള്‍ തിരികെ നല്‍കിയതിനെ തുടര്‍ന്നാണ് ഇത്.

ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം ഇന്ത്യ) സ്‌കീമിന് കീഴിലുള്ള വാഹന പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷം 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഈ കമ്പനികള്‍ക്ക് വിതരണം ചെയ്ത 469 കോടി രൂപയുടെ സബ്സിഡി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കി.

ഹീറോയും ഒകിനാവയും ബെന്‍ലിംഗും റിക്കവറി നോട്ടീസുകളെ തള്ളി.

Tags:    

Similar News