പ്രോപ്പര്‍ട്ടി രജിസേ്ട്രഷനില്‍ വര്‍ധനയില്‍ മുന്നേറി മുംബൈ നഗരം

  • 2024 ഏപ്രിലില്‍, 500 ചതുരശ്ര അടി വരെയുള്ള അപ്പാര്‍ട്ടുമെന്റുകളുടെ രജിസ്‌ട്രേഷന്‍ 45 ശതമാനമായി ഉയര്‍ന്നു.
  • 500 ചതുരശ്ര അടി മുതല്‍ 1,000 ചതുരശ്ര അടി വരെയുള്ള അപ്പാര്‍ട്ടുമെന്റുകള്‍ 40 ശതമാനമാണ് ഉയര്‍ന്നത്.
  • 1,000 ചതുരശ്ര അടിയും അതില്‍ കൂടുതലുമുള്ള വലിയ അപ്പാര്‍ട്ടുമെന്റുകളുടെ വിഹിതം 15 ശതമാനമാണ്.

Update: 2024-05-01 06:18 GMT

റിയല്‍റ്റി രംഗത്ത് ഹോട്ടെസ്റ്റ് സിറ്റിയാണ് മുംബൈ. പ്രോപ്പര്‍ട്ടി രജിസട്രേഷനില്‍ പ്രതിമാസം വന്‍ മുന്നേറ്റത്തിനാണ് ഈ നഗരം സാക്ഷ്യം വഹിക്കുന്നത്. 

മുംബൈ മുനിസിപ്പല്‍ ഏരിയയിലെ വസ്തുവകകളുടെ രജിസ്‌ട്രേഷന്‍ ഏപ്രിലില്‍ 11 ശതമാനം ഉയര്‍ന്ന് 11,628 യൂണിറ്റായി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, വസ്തുവകകളുടെ രജിസ്‌ട്രേഷന്‍ 14,145 യൂണിറ്റായിരുന്നു. അതേസമയം 2023 ഏപ്രിലില്‍ മുംബൈയിലെ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ 10,514 യൂണിറ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുംബൈ നഗരത്തില്‍ വീട് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ഉയരുന്നത് നല്ല ലക്ഷണമാണ്. 2024 ല്‍ തുടര്‍ച്ചയായി നാലാം മാസവും മുംബൈയുടെ പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍ സ്ഥിരമായി 10,000 കടന്നിരിക്കുന്നു,' റിയല്‍റ്റി കണ്‍സള്‍ട്ടന്റായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശിശിര്‍ ബൈജല്‍ പറഞ്ഞു.

ഈ പോസിറ്റീവ് ആക്കം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ശക്തമായ സാമ്പത്തിക വളര്‍ച്ചയും സ്ഥിരമായ പലിശനിരക്കും സ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. മൊത്തം രജിസ്റ്റര്‍ ചെയ്ത വസ്തുവകകളില്‍, 80 ശതമാനവും റെസിഡന്‍ഷ്യല്‍ യൂണിറ്റുകളാണ്.

Tags:    

Similar News