ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ റെക്കോര്‍ഡ് സ്ഥാപന നിക്ഷേപം

  • റിയല്‍ എസ്റ്റേറ്റില്‍ ഈ വര്‍ഷത്തെ സ്ഥാപന നിക്ഷേപം 9 ബില്യണ്‍ ഡോളര്‍
  • നിക്ഷേപത്തിന്റെ 63 ശതമാനവും വിദേശ സ്ഥാപനങ്ങളുടേത്
  • റെസിഡന്‍ഷ്യല്‍ സെഗ്മെന്റില്‍ എത്തിയത് 45 ശതമാനം നിക്ഷേപം

Update: 2024-12-18 09:55 GMT

2024ല്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ സ്ഥാപന നിക്ഷേപം 51 ശതമാനം ഉയര്‍ന്ന് 8.87 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. ഇത് റെക്കോര്‍ഡാണ്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ജെഎല്‍എല്‍ ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, മുന്‍ കലണ്ടര്‍ വര്‍ഷത്തിലെ നിക്ഷേപം 5.878 ബില്യണ്‍ ഡോളറായികുന്നതായി വ്യക്തമാക്കുന്നു.

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ മൊത്തം സ്ഥാപന നിക്ഷേപത്തിന്റെ 63 ശതമാനവും വിദേശ സ്ഥാപന നിക്ഷേപകരാണ്.

വിവിധ അസറ്റ് ക്ലാസുകളില്‍, റെസിഡന്‍ഷ്യല്‍ സെഗ്മെന്റില്‍ 45 ശതമാനം നിക്ഷേപം ആകര്‍ഷിച്ചു. ഓഫീസ് കെട്ടിടങ്ങക്കായി 28 ശതമാനവും വെയര്‍ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ക്ക് 23 ശതമാനവും നിക്ഷേപം ലഭിച്ചു.

'ഈ വര്‍ഷം ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഒരു നാഴികക്കല്ലാണ്. സ്ഥാപനപരമായ നിക്ഷേപം 78 ഡീലുകളില്‍ 8.9 ബില്യണ്‍ ഡോളറിലെത്തി. ഈ കണക്ക് റെക്കോര്‍ഡിലെ ഏറ്റവും ഉയര്‍ന്നതാണ്. ഇതിനുമുമ്പ് ഏറ്റവും ഉയര്‍ന്ന നിക്ഷേപം 2007 8.4 ബില്യണ്‍ ഡോളറാണ്,' കണ്‍സള്‍ട്ടന്റ് പറഞ്ഞു.

2024-ല്‍ ഡീലുകളുടെ എണ്ണത്തില്‍ 47 ശതമാനം വര്‍ധനയുണ്ടായി. ശക്തമായ വളര്‍ച്ച, രാഷ്ട്രീയ സ്ഥിരത, വൈവിധ്യമാര്‍ന്ന നിക്ഷേപ സാധ്യതകള്‍ എന്നിവ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യയെ അനുകൂലമാക്കിയെന്ന് ജെഎല്‍എല്‍ സീനിയര്‍ മാനേജിംഗ് ഡയറക്ടറും ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് മേധാവിയുമായ ലതാ പിള്ള പറഞ്ഞു.

2023 മുതല്‍ ആഭ്യന്തര നിക്ഷേപകരുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തമാണ് ശ്രദ്ധേയമായ മാറ്റം.

ഇന്ത്യയിലെ REIT's കളുടെ പ്രവര്‍ത്തനത്തില്‍ ഗണ്യമായ കുതിച്ചുചാട്ടം കണ്ടതായി പിള്ള പറഞ്ഞു.2024 ലെ അവരുടെ നിക്ഷേപം ഏകദേശം 800 മില്യണ്‍ ഡോളറിലെത്തി, ഇത് 2023 ലെ തലത്തില്‍ നിന്ന് മൂന്നിരട്ടിയിലധികം വര്‍ദ്ധന രേഖപ്പെടുത്തി.

നിക്ഷേപക മൂലധനത്തിന്റെ വലിയൊരു പങ്ക് ആകര്‍ഷിച്ചുകൊണ്ട് റെസിഡന്‍ഷ്യല്‍ സെഗ്മെന്റ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണെന്ന് ജെഎല്‍എല്‍ ഇന്ത്യ പറഞ്ഞു. 'ഓഫീസ് നിക്ഷേപങ്ങള്‍ 2024 ല്‍ മാന്ദ്യം അനുഭവിച്ചു, 2023 നെ അപേക്ഷിച്ച് 17 ശതമാനം കുറവുണ്ടായി,' കണ്‍സള്‍ട്ടന്റ് പറഞ്ഞു. 

Tags:    

Similar News