ഭവന വില്‍പ്പന; നാസിക്കില്‍ 22ശതമാനം വളര്‍ച്ച
- 2024 ല്‍ അപ്പാര്‍ട്ടുമെന്റുകളുടെ വില്‍പ്പന 8,583 യൂണിറ്റുകളായി
- നഗരത്തില്‍ അപ്പാര്‍ട്ട്‌മെന്റ് വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു
- താങ്ങാനാവുന്ന ബദലുകള്‍ തേടുന്ന നിക്ഷേപകര്‍ക്ക് നാസിക് മികച്ച ഓപ്ഷന്‍
;
കഴിഞ്ഞ വര്‍ഷം നാസിക്കിലെ അപ്പാര്‍ട്ടുമെന്റുകളുടെ വില്‍പ്പന 22 ശതമാനം ഉയര്‍ന്ന് 8,583 യൂണിറ്റായതായി ക്രെഡായ്, ലിയാസെസ് ഫോറസ് എന്നിവ പറയുന്നു.
മാര്‍ച്ച് 7-8 തീയതികളില്‍ നടന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ റിയല്‍റ്റേഴ്സ് സുപ്രീം ബോഡി ക്രെഡായിയും റിയല്‍ എസ്റ്റേറ്റ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ ലിയാസസ് ഫോറസും ചേര്‍ന്ന് നാസിക് വിപണിയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി.
ഡാറ്റ പ്രകാരം, 2024 ല്‍ അപ്പാര്‍ട്ടുമെന്റുകളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ 7,056 യൂണിറ്റുകളില്‍ നിന്ന് 22 ശതമാനം ഉയര്‍ന്ന് 8,583 യൂണിറ്റുകളായി.
എന്നിരുന്നാലും, പുതിയ വിതരണം 6,205 യൂണിറ്റുകളില്‍ നിന്ന് 30 ശതമാനം കുറഞ്ഞ് 4,325 യൂണിറ്റായി.
ഉയര്‍ന്ന വില്‍പ്പനയും പരിമിതമായ വിതരണവും നഗരത്തിലെ വിറ്റുപോകാത്ത സാധനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കി. വിറ്റുപോകാത്ത അപ്പാര്‍ട്ടുമെന്റുകളുടെ എണ്ണം 14,637 യൂണിറ്റുകളില്‍ നിന്ന് 15 ശതമാനം കുറഞ്ഞ് 12,494 യൂണിറ്റുകളായി.
നഗരത്തില്‍ അപ്പാര്‍ട്ട്‌മെന്റ് വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. കാര്‍പെറ്റ് ഏരിയയുടെ കാര്യത്തില്‍ ചതുരശ്ര അടിക്ക് 3,134 രൂപ മുതല്‍ 15,833 രൂപ വരെയാണ് നിരക്ക്.
ഭവന, വാണിജ്യ സ്വത്തുക്കള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് വികസനത്തിന് വലിയ സാധ്യതകളുണ്ടെന്ന് ലിയേസസ് ഫോറാസ് എംഡി പങ്കജ് കപൂര്‍ പറഞ്ഞു.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, കണക്റ്റിവിറ്റി, വ്യവസായങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമുള്ള ഒരു കേന്ദ്രമെന്ന നിലയില്‍ നാസിക്കിലെ ഭവന വിപണി സ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നുണ്ടെന്ന് ക്രെഡായ് നാസിക് ചാപ്റ്റര്‍ സെക്രട്ടറി ഗൗരവ് താക്കര്‍ പറഞ്ഞു.
റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഡിമാന്‍ഡ് ഉള്ളതിനാല്‍, മുംബൈ പോലുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങള്‍ക്ക് പകരം താങ്ങാനാവുന്ന ബദലുകള്‍ തേടുന്ന നിക്ഷേപകര്‍ക്കും വീട് വാങ്ങുന്നവര്‍ക്കും ഇത് ആകര്‍ഷകമായ ഒരു ഓപ്ഷനായി തുടരുന്നു,' നഗരം ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ താക്കേഴ്സ് ഗ്രൂപ്പ് ലിമിറ്റഡിന്റെ ഡയറക്ടര്‍ താക്കര്‍ പറഞ്ഞു.
മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ വടക്കുപടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന നാസിക്, സാംസ്‌കാരിക, മത, ചരിത്ര പ്രാധാന്യത്തിന് പേരുകേട്ടതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
നിരവധി മുന്തിരിത്തോട്ടങ്ങളുള്ള നാസിക് ഇന്ത്യയുടെ വൈന്‍ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.