മുംബയിൽ 545 കോടിയുടെ 2 പദ്ധതികൾ ഏറ്റെടുത്ത് കോൾട്ടെ-പാട്ടിൽ
- ദഹിസർ-വെർസോവ പ്രദേശങ്ങളിലെ പദ്ധതികളാണ് കമ്പനി നേടിയത്
- ഇതുൾപ്പെടെ കമ്പനിക്ക് എംഎംആറിൽ മൊത്തം 15 പ്രോജക്ടുകൾ ഉണ്ട്
- മുംബൈയിലെ പഴയ കെട്ടിടങ്ങളുടെ പുനർവികസനം വർധിച്ചു വരുന്നു
മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ സൊസൈറ്റി പുനർവികസന പദ്ധതികൾക്കായുള്ള 545 കോടി രൂപയുടെ രണ്ട് പുതിയ കറാർ ലഭിച്ചതായി കോൾട്ടെ-പാട്ടിൽ ഡെവലപ്പേഴ്‌സ് അറിയിച്ചു. ദഹിസാർ, വെർസോവ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന 3.06 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള പദ്ധതികളാണ് കമ്പനി നേടിയത്.
മുംബൈയിലെ കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പ്രൊജെക്ടുകൾ. ഏറ്റെടുത്ത രണ്ട് പ്രോജക്ടുകളും പ്രധാന റെസിഡൻഷ്യൽ ഏരിയകളായ ദഹിസർ, വെർസോവ എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ്. ഇതുൾപ്പെടെ കമ്പനിക്ക് മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ (എംഎംആർ) മൊത്തം 15 പ്രോജക്ടുകൾ ഉണ്ട്.
മുംബൈയിലെ പഴയ കെട്ടിടങ്ങളുടെ പുനർവികസനം പ്രവർത്തനങ്ങൾ വർധിച്ചു വരുകയാണ്. നിരവധി വൻകിട കമ്പനികളാണ് നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. കോൾട്ടെ-പാട്ടീൽ ഡെവലപ്പേഴ്‌സ്, റുസ്തോംജീ ഗ്രൂപ്പ്, മഹീന്ദ്ര ലൈഫ്‌സ്‌പേസ്, തുടങ്ങിയ കമ്പനികൾ ഇവയിൽ പ്രധാനികളാണ്.
വെർസോവ പദ്ധതിക്ക് ശക്തമായ ഡിമാൻഡ് സാധ്യതയാനുള്ളത്. കാരണം മെട്രോ ലൈനുകളും ദക്ഷിണ മുംബൈയും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളും തമ്മിൽ തീരദേശ റോഡ് കണക്റ്റിവിറ്റി നൽകുന്ന നിർദ്ദിഷ്ട വെർസോവ-വിരാർ സീ ലിങ്കും ഈ മേഖലയുടെ ഡിമാൻഡ് വര്ധിപ്പിക്കുന്നു. മാത്രമല്ല അതിവേഗം വികസിക്കുന്ന പൊതു അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനവും ഉണ്ടെന്ന് കമ്പനി പറഞ്ഞു.
നടപ്പു സാമ്പത്തിക വർഷത്തിൽ കമ്പനി പൂനെയിൽ രണ്ട് പ്രീജക്റ്റുകളും മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ ആറ് പ്രൊജെക്ടുകളും ഏറ്റെടുത്തിട്ടുണ്ട്. മൊത്തം 4,000 കോടി രൂപയുടെ 3.3 ദശലക്ഷം ചതുരശ്ര അടി വിതീർണമുള്ള പദ്ധതികളാണിവ.