അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്

  • നടപ്പ് സാമ്പത്തിക വര്‍ഷം കമ്പനിയുടെ ബുക്കിംഗ് ലക്ഷ്യം 27,500 കോടി
  • മുന്‍വര്‍ഷത്തെ ബുക്കിംഗ് 22,527 കോടി രൂപയായിരുന്നു
;

Update: 2024-10-23 10:03 GMT
godege properties increased net profit by five times
  • whatsapp icon

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ റിയല്‍റ്റി സ്ഥാപനമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ, ഏകീകൃത അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് 335.21 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 66.80 കോടി രൂപയായിരുന്നു അറ്റാദായം.

റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൊത്തം വരുമാനം 605.11 കോടി രൂപയില്‍ നിന്ന് ഇരട്ടിയായി 1,346.54 കോടി രൂപയായി.

2023 സാമ്പത്തിക വര്‍ഷത്തില്‍ 56 ശതമാനവും 2024 സാമ്പത്തിക വര്‍ഷത്തില്‍ 84 ശതമാനവും സാമ്പത്തിക വളര്‍ച്ച കമ്പനി നേടിയതായി ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ എക്‌സിക്യുട്ടീവ് ചെയര്‍പേഴ്‌സണ്‍ പിറോജ്ഷാ ഗോദ്‌റെജ് അറിയിച്ചു.

2025 സാമ്പത്തിക വര്‍ഷം ഞങ്ങളുടെ ബുക്കിംഗ് ലക്ഷ്യമായ 27,000 കോടിയെ മറികടക്കാനുള്ള ശ്രമത്തിലാണ്് കമ്പനി.

ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ വില്‍പ്പന ബുക്കിംഗ് 89 ശതമാനം വര്‍ധിച്ച് 13,800 കോടി രൂപയായി ഉയര്‍ന്നതായി അടുത്തിടെ കമ്പനി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍വര്‍ഷത്തെ 22,527 കോടി രൂപയില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 27,500 കോടി രൂപയുടെ വില്‍പ്പന ബുക്കിംഗാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റിനുള്ള സെക്ടറല്‍ ടെയില്‍വിന്‍ഡ് അടുത്ത കുറച്ച് വര്‍ഷങ്ങളിലും തുടരുമെന്ന് പിറോജ്ഷ അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നാണ് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്.

Tags:    

Similar News