600 കോടി വരുമാനം ലക്ഷ്യമിട്ട് ഷപൂർജി പല്ലോൻജിയുടെ ആഡംബര ഭവനങ്ങൾ
- ആദ്യഘട്ടത്തിൽ 276 വീടുകളാണ് കമ്പനി പുറത്തിറക്കിയത്
- 1.48 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്
- വനഹയുടെ ഭാഗമായ ഗോൾഫ്‌ലാൻഡ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
റിയൽറ്റി സ്ഥാപനമായ ഷപൂർജി പല്ലോൻജി റിയൽ എസ്റ്റേറ്റ് (SPRE) പൂനെയിൽ 276 ആഡംബര ഭവനങ്ങൾ ആരംഭിച്ചു. ഏകദേശം 600 കോടി രൂപയുടെ വരുമാനമാണ് ഇതിൽ നിന്നും കമ്പനി പ്രതീക്ഷിക്കുന്നത്.
പടിഞ്ഞാറൻ പൂനെയിലെ ബവ്ധാനിനടുത്തുള്ള വലിയ ടൗൺഷിപ്പായ 'വനഹ'യുടെ ഭാഗമായ 'ഗോൾഫ്‌ലാൻഡ്' പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായും, 600 കോടി രൂപയുടെ വരുമാന സാധ്യതയുള്ള ഗോൾഫ്‌ലാൻഡിന്റെ രണ്ടാം ഘട്ടം പൂനെയിലെ ഉയർന്ന വസതികൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തോട് പ്രതികരിക്കുന്നുവെന്നും കമ്പനി അറിയിച്ചു.
ആദ്യഘട്ടത്തിൽ 276 വീടുകളാണ് കമ്പനി പുറത്തിറക്കിയത്. 1.48 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്.
1,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 'വനഹ' എന്ന ടൗൺഷിപ്പ് റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, റീട്ടെയിൽ സ്‌പെയ്‌സുകൾ ഉൾപ്പെടുന്ന സ്ഥലമാണ്. ഇവിടെ കമ്പനി ഇന്നുവരെ 1,500 കോടി രൂപ വിലമതിക്കുന്ന 1,800 അപ്പാർട്ടുമെന്റുകൾ മിഡ്-സെഗ്‌മെന്റിലും (യഹാവിയും സ്പ്രിംഗ്‌സും) പ്രീമിയം ഡെവലപ്‌മെന്റുകളിലുമായി (ഗോൾഫ്‌ലാൻഡ് ഘട്ടം 1) വിറ്റിട്ടുണ്ട്.