ഇളനീര്‍ ഐസ്‌ക്രീമുമായി മില്‍മ എറണാകുളം മേഖല

  • രാജ്യന്താര ഏഷ്യ-പസിഫിക് ഇന്റര്‍നാഷണല്‍ ഡയറി കോണ്‍ഫറന്‍സില്‍ നടന്ന ചടങ്ങിലായിരുന്നു വിപണന കര്‍മ്മം
  • മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ചു
  • പ്രീമിയം വിഭാഗത്തിലാണ് ഇളനീര്‍ ഐസ്‌ക്രീം പുറത്തിറക്കിയിട്ടുള്ളത്‌

Update: 2024-06-28 12:33 GMT

കരിക്കിന്റെ തനിമയും രുചിയും നിലനിര്‍ത്തി കൊണ്ട് പ്രീമിയം വിഭാഗത്തിലുള്ള ഇളനീര്‍ ഐസ്‌ക്രീം (ടെണ്ടര്‍ കോക്കനട്ട് ഐസ്‌ക്രീം) വിപണയില്‍ ഇറക്കി മില്‍മ എറണാകുളം മേഖലാ യൂണിയന്‍. ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഹയാത്തില്‍ നടക്കുന്ന രാജ്യന്താര ഏഷ്യ-പസിഫിക് ഇന്റര്‍നാഷണല്‍ ഡെയറി കോണ്‍ഫറന്‍സില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പുതിയ ഐസ്‌ക്രീമിന്റെ വിപണന കര്‍മ്മം നിര്‍വഹിച്ചു.

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ചു. മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്.മണി, തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മില്‍മ സംസ്ഥാന ഫെഡറേഷന്‍ മാനേജിംഗ്ഡയറക്ടര്‍ ആസിഫ്.കെ.യൂസഫ്, നാഷണല്‍ ഡെയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റോമിജേക്കബ്ബ്, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ വില്‍സണ്‍ ജെ പുറവക്കാട്ട്, മില്‍മ ഭരണസമിതിഅംഗങ്ങള്‍, എന്‍ഡിഡിബി ഉദ്യോഗസ്ഥര്‍, ഐഡിഎഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News