ആഗോള ടൂറിസം രംഗത്ത് തിളങ്ങാന്‍ ഇന്ത്യ

  • അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനും ഇന്ത്യ വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്
  • ഇന്ത്യയുെട മധ്യ വര്‍ഘ വിഭാഗത്തിന്റെ യാത്രാ ചെലവ് പ്രതിവര്‍ഷം 9 ശതമാനം വര്‍ധിച്ചു
  • ഇന്ത്യന്‍ ആഭ്യന്തര യാത്രാവിപണി 2030 ഓടെ ജപ്പാനേയും മെക്സികോയേയും മറികടന്ന് നാലാം സ്ഥാനത്ത് എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍

Update: 2024-07-05 11:17 GMT

ഇന്ത്യന്‍ ടൂറിസം കൂടുതല്‍ അവസരങ്ങള്‍ക്കായി ശക്തിയാര്‍ജ്ജിച്ചതായി ബുക്കിംഗ് ഗ്ലോബല്‍ സിഇഒ ഗ്ലെന്‍ ഫോഗല്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനും ഇന്ത്യ വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചെലവ് കണക്കിലെടുത്താല്‍ നിലവില്‍ ലോകത്തിലെ ആറാമത്തെ വലിയ ആഭ്യന്തര യാത്രാ വിപണിയാണ് ഇന്ത്യ. രാജ്യത്തെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി ടൂറിസം പദ്ധതികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് ഇ- വിസയോ വിസ രഹിത പ്രവേശനമോ പോലുള്ള വിസ സൗഹൃദ സംരംഭങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഇന്ത്യയുെട മധ്യ വര്‍ഘ വിഭാഗത്തിന്റെ യാത്രാ ചെലവ് പ്രതിവര്‍ഷം 9 ശതമാനം വര്‍ധിച്ചു. ഇന്ത്യന്‍ ആഭ്യന്തര യാത്രാവിപണി 2030 ഓടെ ജപ്പാനേയും മെക്സികോയേയും മറികടന്ന് നാലാം സ്ഥാനത്ത് എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.

2047 ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികത്തില്‍ 100 ദശലക്ഷം സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭിലാഷം ഇന്ത്യയെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ യാത്രാ കേന്ദ്രമാക്കി മാറ്റുമെന്ന് വിദഗ്ധര്‍ പറയുന്നു.

Tags:    

Similar News