ഒല ഇലക്ട്രിക് ശൃംഖല വിപുലീകരിക്കുന്നു

  • 4,000 സ്റ്റോറുകളിലേക്ക് നെറ്റ്വര്‍ക്ക് വിപുലീകരിച്ചതായി ഒല
  • കമ്പനി തുറന്നത് 3,200-ലധികം പുതിയ സ്റ്റോറുകള്‍

Update: 2024-12-25 10:38 GMT

രാജ്യവ്യാപകമായി 4,000 സ്റ്റോറുകളിലേക്ക് തങ്ങളുടെ നെറ്റ്വര്‍ക്ക് വിപുലീകരിച്ചതായി ഒല ഇലക്ട്രിക് അറിയിച്ചു. നിലവിലുള്ള നെറ്റ്വര്‍ക്കില്‍ നിന്ന് നാലിരട്ടി വര്‍ദ്ധനവാണ് ഇത്. കമ്പനി 3,200-ലധികം പുതിയ സ്റ്റോറുകള്‍ തുറന്നിട്ടുണ്ട്.

മെട്രോകള്‍ക്കും ടയര്‍ I, II നഗരങ്ങള്‍ക്കും അപ്പുറം ചെറിയ പട്ടണങ്ങളിലേക്കും താലൂക്കുകളിലേക്കും വിപുലീകരണം വ്യാപിക്കുമെന്ന് ഒല ഇലക്ട്രിക് പ്രസ്താവനയില്‍ പറഞ്ഞു.

'ഞങ്ങളുടെ പുതുതായി തുറന്ന സ്റ്റോറുകള്‍ സര്‍വീസ് സെന്ററുകളുമായി സഹകരിച്ച്, ഇവി വാങ്ങലും ഉടമസ്ഥാവകാശ അനുഭവവും പൂര്‍ണ്ണമായും പുനര്‍നിര്‍വചിച്ചു. ഞങ്ങളുടെ #SavingsWalaScooter കാമ്പെയ്നിലൂടെ പുതിയ മാനദണ്ഡങ്ങളും സ്ഥാപിച്ചു.' Ola ഇലക്ട്രിക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

Tags:    

Similar News