വാണിജ്യക്കപ്പലുകളുടെ വരവ്; സെഞ്ച്വറി തികച്ച് വിഴിഞ്ഞം
- എം എസ് സി മിഷേലയാണ് പുതിയ നാഴികക്കല്ല് സ്ഥാപിച്ച് എത്തിയ കപ്പല്‍
- കപ്പല്‍ കണ്ടെയ്നറുകള്‍ ഇറക്കിയ ശേഷം ഷാങ്ഹായിലേക്ക് പോകും
വിഴിഞ്ഞം തുറമുഖം അതിന്റെ നൂറാമത്തെ വാണിജ്യ കപ്പലായ MSC MICHELA യെ സ്വാഗതം ചെയ്തുകൊണ്ട് ഒരു നാഴികക്കല്ല് കൂടി കടന്നു.
299.87 മീറ്റര്‍ നീളവും 12.5 മീറ്റര്‍ ഡ്രാഫ്റ്റുമായി പോര്‍ച്ചുഗലിന്റെ പതാകയ്ക്ക് കീഴില്‍ സഞ്ചരിക്കുന്ന കപ്പല്‍, ക്രിസ്മസ് ദിനത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു സുപ്രധാന നേട്ടം അടയാളപ്പെടുത്തി. ഉച്ചയ്ക്ക് 1:30 ന് കപ്പല്‍ തുറമുഖത്ത് ബര്‍ത്ത് ചെയ്തു.
മുംബൈയില്‍ നിന്ന് എത്തിയ കപ്പല്‍ കണ്ടെയ്നറുകള്‍ ഇറക്കിയ ശേഷം ഷാങ്ഹായിലേക്ക് പോകും. 2024 ജൂലൈ 12 നാണ് 300 മീറ്റര്‍ നീളമുള്ള ചൈനീസ് മദര്‍ഷിപ്പ് 'സാന്‍ ഫെര്‍ണാണ്ടോ' ഇവിടെ തുറമുഖത്ത് എത്തിയത്.
ആധുനിക ഉപകരണങ്ങളും നൂതന ഓട്ടോമേഷന്‍, ഐടി സംവിധാനങ്ങളും കൊണ്ട് സജ്ജീകരിച്ച വിഴിഞ്ഞം ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് തുറമുഖമാണ്.