മാങ്ങ വിളവ് വര്‍ധിപ്പിക്കുന്നതിനായി കൊക്കോ കോള ഇന്ത്യയുമായി സഹകരിക്കാന്‍ ഗ്രാം ഉന്നതി
- കര്‍ണാടകയില്‍ മാമ്പഴ വിളവ് വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുമായി കൊക്കോകോള ഇന്ത്യയുമായി സഹകരിച്ച് ഗ്രാമ ഉന്നതി
- കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന, മാമ്പഴ കൃഷിയില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്
- വിവിധ ജില്ലകളിലെ വിവിധ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുകളുമായി അടുത്ത് സഹകരിക്കും
കര്‍ണാടകയില്‍ മാമ്പഴ വിളവ് വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുമായി കൊക്കോകോള ഇന്ത്യയുമായി സഹകരിച്ച് ഗ്രാമ ഉന്നതി. കര്‍ണാടകയിലെ അല്‍ഫോന്‍സോ, തോതാപുരി മാമ്പഴ ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര മാമ്പഴ കൃഷി സംരംഭത്തില്‍ വിപ്ലവം സൃഷ്ടിക്കാനാണ് 'മാമ്പഴ ഉന്നതി പദ്ധതി' ലക്ഷ്യമിടുന്നതെന്ന് ഗ്രാം ഉന്നതി പറഞ്ഞു.
ഈ പദ്ധതിക്കായി, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ ഏജന്‍സികളായ കൃഷി വിജ്ഞാന കേന്ദ്ര, മാമ്പഴ ബോര്‍ഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് (ഐഐഎച്ച്ആര്‍), വിവിധ ജില്ലകളിലെ വിവിധ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പുകള്‍ എന്നിവയുമായി അടുത്ത് സഹകരിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
സുസ്ഥിര കൃഷിക്കും കര്‍ഷക ശാക്തീകരണത്തിനുമുള്ള പ്രതിബദ്ധത അടിവരയിടുന്ന ഈ പരിവര്‍ത്തന പദ്ധതിയില്‍ കൊക്കകോള ഇന്ത്യയുമായി സഹകരിക്കുന്നതില്‍ ഗ്രാമ ഉന്നതി അഭിമാനിക്കുന്നുവെന്നും ആധുനിക രീതികള്‍ അവലംബിക്കുകയും ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്ന് ഗ്രാം ഉന്നതി സിഇഒയും സ്ഥാപകനുമായ അനീഷ് ജെയിന്‍ പറഞ്ഞു.
കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന, മാമ്പഴ കൃഷിയില്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.