കേന്ദ്രം കൂടുതൽ തക്കാളിയും, ഉള്ളിയും വിപണിയിൽ ഇറക്കുന്നു
- തക്കാളി, ഉള്ളി എന്നിവയുടെ വില നിയന്ത്രിക്കാന്‍ ഇടപെടല്‍
- ഉള്ളി കരുതല്‍ ശേഖരത്തില്‍ നിന്ന് വിതരണം ചെയ്യും
- സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് തക്കാളി ലഭ്യത ഉറപ്പാക്കും.
കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കു കടിഞ്ഞാൺ ഇടുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൂടുതൽ താക്കളിലെയും, ഉള്ളിയും വിപണിയില്‍ എത്തിക്കുന്നു. ഉള്ളി സർക്കാരിന്റെ കരുതൽ ശേഖരത്തിൽ നിന്നും, തക്കാളി നേപ്പാളിൽ നിന്നുമാണ് വിപണിയിൽ എത്തുന്നത്. സ്വാതന്ത്ര്യ ദിനത്തിന് മുൻപ് ഡൽഹിയിലെ തക്കാളി വില പിടിച്ചു നിർത്താനാണ് സർക്കിറിനെ ശ്രമം. ഇതിനായി ആഴ്ചയിൽ 7
.ഉള്ളിവില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ അടുത്തുതന്നെ അതിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 300,000 ടണ്‍ വിപണിയിലെത്തിക്കും. രണ്ട് കേന്ദ്ര നോഡല്‍ ഏജന്‍സികളായ നാഫെഡും എന്‍സിസിഎഫും ആണ് പ്രധാനമായും സർക്കാരിന് വേണ്ടി ഉള്ളി സംഭരിക്കുന്നത്.
ചില്ലറ വിപണിയില്‍ തക്കാളി വില 85-90% ഉയര്‍ന്ന് 250-260 രൂപയായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള വടക്കന്‍ നഗരങ്ങളില്‍ ഒരു കിലോഗ്രാമിന് 70-90 രൂപ ഇളവ് നിരക്കില്‍ ജൂലൈ 14 മുതല്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എങ്കിലും പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താനായില്ല. തുടര്‍ന്ന് തക്കാളി ഇറക്കുമതിചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ജൂലായ് 23-ന് ചില്ലറ വിപണിയില്‍ തക്കാളിയുടെ അഖിലേന്ത്യാ ശരാശരി വില കിലോയ്ക്ക് 116.73 രൂപയായി കുറഞ്ഞു. പക്ഷേ ജൂലൈ 24 മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങി. ഓഗസ്റ്റ് 11 ന്, ഒരു കിലോയ്ക്ക് 124.43 രൂപയായിരുന്നു വില, ഉപഭോക്തൃ കാര്യങ്ങളുടെ വില നിരീക്ഷണ വിഭാഗം നല്‍കുന്ന ഡാറ്റ കാണിക്കുന്നു. ഇതുപോലെയാണ് ഉള്ളിവിലയും കുതിച്ചത്. ഉള്ളിവില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ ഇപ്പോള്‍ കരുതല്‍ ശേഖരത്തില്‍ നിന്നും 300,000 ടണ്‍ വിപണിയിലേക്കെത്തിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. പച്ചക്കറികള്‍ക്കുപുറമേ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വിലയേറുന്നത് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങുന്ന സര്‍ക്കാരിനും പാര്‍ട്ടികള്‍ക്കും തലവേദനയാകും.
നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിസിഎഫ്), നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവരാണ് തക്കാളി ഇറക്കുമതിക്ക് നേതൃത്വം നല്‍കുന്നത്. സ്വതന്ത്ര്യദിത്തിന് മുന്നോടിയായി താങ്ങാവുന്ന വിലക്ക് തക്കാളി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മുന്‍വര്‍ഷത്തെ വിളവെടുപ്പിനെ അപേക്ഷിച്ച് ഖാരിഫ് തക്കാളി ഉല്‍പ്പാദനത്തില്‍ വലിയ ഇടിവ് ഹിമാചല്‍ പ്രദേശില്‍ കാണപ്പെട്ടു. പ്രദേശത്തിന്റെ പകുതിയോളം മഴയില്‍ നശിച്ചു.കര്‍ണാടകയിലെ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്നതായി കണക്കാക്കപ്പെടുന്നു. റീട്ടെയില്‍ വില 100 രൂപയില്‍ താഴെ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഇനി ഉള്ളിവിലയുടെ കാര്യം പരിശോധിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന് എല്ലാപാര്‍ട്ടികള്‍ക്കും അറിയാം. ഉള്ളിവില വര്‍ധന സര്‍ക്കാരിനെ വീഴ്ത്തിയ ചരിത്രംവരെ അരങ്ങേറിയ നാടാണിത്. രണ്ട് വര്‍ഷത്തെ ആപേക്ഷികമായ സ്ഥിരതയ്ക്ക് ശേഷം, മണ്ഡികളില്‍ (കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണികള്‍) റെക്കോര്‍ഡ് വരവ് ഉണ്ടായിരുന്നിട്ടും ഉള്ളി വില കഴിഞ്ഞ ആഴ്ചകളില്‍ ഉയര്‍ന്നു. പ്രധാന ഉള്ളി ഉല്‍പ്പാദക സംസ്ഥാനങ്ങളിലെ മഴകാരണം ഉല്‍പ്പാദനം കുറഞ്ഞത് വിപണിയില്‍ വിലക്കയറ്റം ഉണ്ടാക്കി. വിതരണശൃംഖലയിലും പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നു.
മഹാരാഷ്ട്രയിലെ ലാസല്‍ഗാവ് മണ്ഡിയില്‍ ഒരാഴ്ച മുമ്പ് ഉള്ളി വില ക്വിന്റലിന് (100 കിലോ) 1,370 രൂപയായിരുന്നു. ഇത് ഇപ്പോള്‍ 1,700 രൂപയായി ഉയര്‍ന്നു. ഉപഭോക്തൃ കാര്യങ്ങളുടെ വില നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ജനുവരിയില്‍ രാജ്യത്തെ ശരാശരി വില ഈ സമയം 26 രൂപ ആയിരുന്നു. അവിടെ നിന്നും ചില്ലറ വിപണിയില്‍ ഉള്ളി വില ഓഗസ്റ്റ് 11 ന് ഒരു കിലോയ്ക്ക് ഏകദേശം 30 രൂപയായാണ് ഉയര്‍ന്നത്.
ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്ധ്രാപ്രദേശ് എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലോ പ്രദേശങ്ങളിലോ ഒരു പരിധിവരെ ചില്ലറവില്‍പ്പന വില അഖിലേന്ത്യാ ശരാശരിയേക്കാള്‍ കൂടുതലാണ്. ഇതിനെത്തുടര്‍ന്നാണ് ഉള്ളിയുടെ കരുതല്‍ ശേഖരം വിപണിയിലേക്കിറക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
ഇ-ലേലം വഴിയുള്ള വിനിമയം, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ചില്ലറ വില്‍പ്പന എന്നിവയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഉള്ളി ലഭ്യമാക്കുന്നതിന് വിലയും ലഭ്യതയും കണക്കിലെടുത്ത് സംസ്‌കരണത്തിന്റെ അളവും വേഗതയും കണക്കാക്കും.
വിപണി വിനിയോഗത്തിന് പുറമെ, സംസ്ഥാനങ്ങള്‍ക്ക് അവരുടെ ഉപഭോക്തൃ സഹകരണ സംഘങ്ങളുടെയും കോര്‍പ്പറേഷനുകളുടെയും റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴി വില്‍ക്കാന്‍ കിഴിവുള്ള നിരക്കില്‍ ഉള്ളി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
രണ്ട് കേന്ദ്ര നോഡല്‍ ഏജന്‍സികളായ നാഫെഡും എന്‍സിസിഎഫും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ജൂണ്‍, ജൂലൈ മാസങ്ങളില്‍ 150,000 ടണ്‍ വീതം റാബി ഉള്ളിയാണ് സംഭരിച്ചിട്ടുള്ളത്. രാജ്യത്തെ മൊത്തം ഉള്ളി ഉല്‍പ്പാദനത്തിന്റെ 43ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. മധ്യപ്രദേശ് 15ശതമാനവും കര്‍ണാടകയും ഗുജറാത്തും ഒന്‍പതു ശതമാനം വീതവും സംഭാവന ചെയ്യുന്നു.
മാര്‍ച്ചില്‍, വിളവെടുപ്പിനു ശേഷമുള്ള നഷ്ടം നിലവിലുള്ള 25% ല്‍ നിന്ന് 10-12% ആയി കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഉള്ളി വിലയിലെ ചാഞ്ചാട്ടം തടയാന്‍ സര്‍ക്കാര്‍ ഉള്ളിയുടെ കരുതല്‍ ശേഖരം നിലനിര്‍ത്തുന്നു. നഷ്ടം സംഭവിച്ച സീസണില്‍ പ്രധാന ഉപഭോഗ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നതിനായി റാബി വിളവെടുപ്പില്‍ നിന്ന് ഉള്ളി സംഭരിച്ചാണ് വാര്‍ഷിക ശേഖരം തയ്യാറാക്കുന്നത്. താങ്ങാവുന്ന വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഉള്ളിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിലും വില സ്ഥിരത നിലനിര്‍ത്തുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു.രണ്ട് വിളവെടുപ്പ് സീസണുകളുണ്ട്, ഇന്ത്യയുടെ മൊത്തം ഉള്ളി ഉല്‍പാദനത്തിന്റെ 65% റാബിയില്‍ നിന്നാണ്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ റാബി ഉള്ളി വിളവെടുക്കുകയും ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി ഖാരിഫ് ഇനം വിളവെടുക്കുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വരെ സൂക്ഷിക്കുകയും ചെയ്യുന്നു.