ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ 2025 ഒക്ടോബറോടെ സജ്ജമാകും: നിതിന്‍ ഗഡ്കരി

  • ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ പൂര്‍ത്തീകരണ ഷെഡ്യൂള്‍ 2025 ഒക്ടോബറിലേക്ക് പുതുക്കി
  • ഇതുവരെ മൊത്തം 1386 കിലോമീറ്ററില്‍ 82% അല്ലെങ്കില്‍ 1136 കിലോമീറ്റര്‍ പൂര്‍ത്തിയായതായി നിതിന്‍ ഗഡ്കരി
  • രാജ്യത്തെ ദേശീയപാതകളുടെ നീളം 2014 മാര്‍ച്ചില്‍ 91,287 കിലോമീറ്ററില്‍ നിന്ന് 1.6 മടങ്ങ് വര്‍ധിച്ച് 1,46,126 കിലോമീറ്ററായി

Update: 2024-07-31 10:34 GMT

ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ പൂര്‍ത്തീകരണ ഷെഡ്യൂള്‍ 2025 ഒക്ടോബറിലേക്ക് പുതുക്കി. ഇതുവരെ മൊത്തം 1386 കിലോമീറ്ററില്‍ 82% അല്ലെങ്കില്‍ 1136 കിലോമീറ്റര്‍ പൂര്‍ത്തിയായതായി റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ബുധനാഴ്ച രാജ്യസഭയില്‍ പറഞ്ഞു.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്ന ഇടനാഴി, ഡല്‍ഹിയില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിലേക്കുള്ള (ജെഎന്‍പിടി) ദൂരം 180 കിലോമീറ്റര്‍ കുറയ്ക്കാനും യാത്രാ സമയം കുറയ്ക്കാനും സഹായിക്കും.

2014 ഏപ്രില്‍ മുതല്‍ 14.55 ലക്ഷം കോടി രൂപ ചെലവില്‍ സര്‍ക്കാര്‍ 98,021 കിലോമീറ്റര്‍ ദേശീയപാതകള്‍ നിര്‍മ്മിച്ചതോടെ രാജ്യത്തെ ദേശീയപാതകളുടെ നീളം 2014 മാര്‍ച്ചില്‍ 91,287 കിലോമീറ്ററില്‍ നിന്ന് 1.6 മടങ്ങ് വര്‍ധിച്ച് 1,46,126 കിലോമീറ്ററായി.

Tags:    

Similar News