ഉത്തരേന്ത്യയിലെ തേയില ഉല്‍പ്പാദനത്തില്‍ കുറവ്

  • ഉത്പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 60 മെട്രോ കിലോഗ്രാം കുറവായിരിക്കുമെന്ന് ടീ അസോസിയേഷന്‍ ഓഫ് ഇന്ത്യ
  • മഴയുടെ അഭാവവും ഉയര്‍ന്ന താപനിലയും പ്രതികൂലമായി
  • 2024 ഏപ്രില്‍ വരെ അസമില്‍ ഏകദേശം 8% വും പശ്ചിമ ബംഗാളില്‍ ഏകദേശം 13% വുമാണ് ഉല്‍പ്പാദനം

Update: 2024-06-20 05:48 GMT

2024 ജൂണ്‍ അവസാനം വരെയുള്ള ഉത്തരേന്ത്യയിലെ തേയില ഉല്‍പ്പാദനത്തില്‍ കുറവ് രേഖപ്പെടുത്തി. ഉത്പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 60 മെട്രോ കിലോഗ്രാം കുറവായിരിക്കുമെന്ന് ടീ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവിച്ചു.

ഉത്തരേന്ത്യന്‍ തേയില വ്യവസായത്തിന്റെ ഉല്‍പ്പാദന കണക്ക് വ്യവസായത്തിലെ അനിശ്ചിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതായി ടീ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് സന്ദീപ് സിംഘാനിയ പ്രസ്താവിച്ചു. 2024 മെയ് മാസം വരെയുള്ള നിലവിലെ വിളവെടുപ്പ് സീസണിലെ കണക്കാണിത്.

2024 ഏപ്രില്‍ വരെ അസമില്‍ ഏകദേശം 8% വും പശ്ചിമ ബംഗാളില്‍ ഏകദേശം 13% വും ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കുറഞ്ഞതായി ടീ ബോര്‍ഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നതായി അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

മഴയുടെ അഭാവവും ഉയര്‍ന്ന താപനിലയും കാരണം പശ്ചിമ ബംഗാളിലെയും അസമിലെയും തേയില വളരുന്ന പ്രദേശങ്ങളില്‍ തേയില കുറ്റിക്കാടുകള്‍ ഗണ്യമായി വാടിപ്പോയിട്ടുണ്ട്. ഇത് വരും മാസങ്ങളില്‍ കൂടുതല്‍ വിളനാശത്തെ സൂചിപ്പിക്കുന്നു. അസോസിയേഷന്റെ അംഗമായ ടീ എസ്റ്റേറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, അസമിലെയും പശ്ചിമ ബംഗാളിലെയും തേയിലത്തോട്ടങ്ങള്‍ ഉത്പാദനത്തില്‍ 2024 മെയ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 20% ഉം 40% ഉം പിന്നിലാണെന്ന് കണക്കാക്കപ്പെടുന്നു.

മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളിലെ പ്രധാന തേയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ലകളില്‍ 50% മുതല്‍ 80% വരെയും അസമില്‍ 10% മുതല്‍ 30% വരെയുമാണ് സാധാരണ മഴയേക്കാള്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News