കാര്‍ഷിക കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
- രാജ്യത്തിന്റെ ആഭ്യന്തര ആവശ്യങ്ങള്‍ പരിഹരിച്ചുകൊണ്ട് കയറ്റുമതി ഉയര്‍ത്താനാണ് നീക്കം
- വ്യാവസായിക, സേവന മേഖലകളുടെ മുന്നേറ്റത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക വിഹിതം 15 ശതമാനത്തില്‍ താഴെയായി കുറഞ്ഞു
- ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 2.4 ശതമാനമാണ്
വ്യാവസായിക, സേവന മേഖലകളുടെ മുന്നേറ്റത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക വിഹിതം 15 ശതമാനത്തില്‍ താഴെയായി കുറഞ്ഞു. അതേസമയം, ഉയര്‍ന്ന ഗുണമേന്മയുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായി ആഗോള വിപണിയില്‍ ഡിമാന്റ് വര്‍ധിക്കുകയാണ്. ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 2.4 ശതമാനമാണ്. ഇത് നാല് മുതല്‍ 5 ശതമാനം വരെ ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.
മുന്‍നിര കാര്‍ഷിക കയറ്റുമതിക്കാരാകുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് ഇത് ഇന്ത്യക്ക് നല്‍കുന്നത്. സാമ്പത്തിക നേട്ടത്തിനൊപ്പം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ തേടുന്ന പ്രവാസികളെ തൃപ്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും.
വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും ഉയര്‍ന്ന മൂല്യമുള്ളതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ വിളകളില്‍ നിക്ഷേപം നടത്തുന്നതിലൂടെയും അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയും കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുമെന്നാണ് വിലയിരുത്തല്‍.