കല്‍പ്പതരു പദ്ധതിയില്‍ 190 കോടി രൂപ നിക്ഷേപിക്കാന്‍ എഎസ്‌കെ പ്രോപ്പര്‍ട്ടി ഫണ്ട്
- മുംബൈയിലെ ബോറിവലി പ്രാന്തപ്രദേശത്തുള്ള അപ്പര്‍ മിഡ്-ഇന്‍കം ഹൗസിംഗ് പ്രോജക്ടിലാണ് നിക്ഷേപം
- മൊത്തം 6 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിക്ക് ഏകദേശം 6.5 ലക്ഷം ചതുരശ്ര അടി വികസന സാധ്യതയും 1,200 കോടി രൂപയിലധികം വരുമാന സാധ്യതയും ഉണ്ട്
- പദ്ധതിയുടെ ഏറ്റെടുക്കലിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുമായി ഫണ്ട് വിനിയോഗിക്കും
ബ്ലാക്ക്സ്റ്റോണ്‍ പിന്തുണയുള്ള എഎസ്‌കെ അസറ്റ് & വെല്‍ത്ത് മാനേജ്മെന്റ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ഇക്വിറ്റി വിഭാഗമായ എഎസ്‌കെ പ്രോപ്പര്‍ട്ടി ഫണ്ട്, റിയല്‍റ്റി ഡെവലപ്പര്‍ കല്‍പതരുവിന്റെ പദ്ധതിയില്‍ 190 കോടി രൂപ നിക്ഷേപിച്ചു. മുംബൈയിലെ ബോറിവലി പ്രാന്തപ്രദേശത്തുള്ള അപ്പര്‍ മിഡ്-ഇന്‍കം ഹൗസിംഗ് പ്രോജക്ടിലാണ് നിക്ഷേപം.
മൊത്തം 6 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിക്ക് ഏകദേശം 6.5 ലക്ഷം ചതുരശ്ര അടി വികസന സാധ്യതയും 1,200 കോടി രൂപയിലധികം വരുമാന സാധ്യതയും ഉണ്ട്. പദ്ധതിയുടെ ഏറ്റെടുക്കലിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുമായി ഫണ്ട് വിനിയോഗിക്കും.
കല്‍പ്പതരു ഗ്രൂപ്പുമായുള്ള എഎസ്‌കെ പ്രോപ്പര്‍ട്ടി ഫണ്ടിന്റെ രണ്ടാമത്തെ നിക്ഷേപമാണിത്.
ഈ നിക്ഷേപം തങ്ങളുടെ നിക്ഷേപ തന്ത്രവുമായി തികച്ചും യോജിച്ചിരിക്കുന്നതായും കൂടാതെ നിലവിലുള്ള ബന്ധങ്ങളുമായി ആവര്‍ത്തിച്ചുള്ള അവസരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതായും എഎസ്‌കെ പ്രോപ്പര്‍ട്ടി ഫണ്ടിലെ സിഐഓ ഭവിന്‍ ജെയിന്‍ പറഞ്ഞു. ഏറ്റെടുക്കലും ആവശ്യമായ പ്രവര്‍ത്തന മൂലധന ധനസഹായവും നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.