വേനല്‍ക്കാല ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ച് തിരുവനന്തപുരം വിമാനത്താവളം

  • ശൈത്യകാല ഷെഡ്യൂളിനെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വര്‍ധന
  • വേനലില്‍ 716 സര്‍വ്വീസുകള്‍
  • ബെംഗളൂരുവിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ 10 ആയി ഉയര്‍ത്തും

Update: 2024-03-26 06:13 GMT

വേനല്‍ക്കാല ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ശൈത്യകാല ഷെഡ്യൂളുകളേക്കാള്‍ 17 ശതമാനം അധിക പ്രതിവാര ഫൈറ്റുകളാണ് ഈ വേനലില്‍ സര്‍വ്വീസ് നടത്തുക. ഈ മാസം 31 മുതല്‍ ഒക്ടോബര്‍ 24 വരെയാണ്് വേനല്‍ക്കാല ഷെഡ്യൂള്‍.

ശൈത്യകാലത്ത് 612 വിമാനങ്ങളാണ് പ്രതിവാരം സര്‍വ്വീസ് നടത്തിയിരുന്നതെങ്കില്‍ വേനല്‍ ഷെഡ്യൂളില്‍ ഇത് 716 സര്‍വ്വീസുകളായിരിക്കും. നിലവില്‍ മാലി ദ്വീപ് വിഷയത്തില്‍ അയവിനുള്ള സാധ്യതയുള്ളതിനാല്‍ ഹനിമാധു പോലുള്ള സ്ഥലങ്ങള്‍ പുതിയ സര്‍വ്വീസില്‍ കൂട്ടിച്ചേര്‍ക്കും. ആഭ്യന്തര മേഖലയില്‍ ബെംഗളൂരു, ഡെല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും അബുദാബി, ദമ്മാം, കുവൈറ്റ്, ക്വലാലംപൂര്‍ എന്നീ അന്തര്‍ദേശീയ സ്ഥാനങ്ങളിലേക്ക് അധിക സര്‍വ്വീസുകളും പുതിയ ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര മേഖലയില്‍ 268 പ്രതിവാര സര്‍വ്വീസുകളില്‍ നിന്നും 21 ശതമാനം വര്‍ധിച്ച് ഈ വേനല്‍ക്കാലത്ത് 324 ഷെഡ്യൂളുകളാണ് നടപ്പിലാക്കുക. ആഭ്യന്തര മേഖലയില്‍ 344 സര്‍വീസുകളില്‍ നിന്നും 14 ശതമാനം വര്‍ധിച്ച് 392 ആയും ഉയരും. ബെംഗളൂരുവിലേക്കുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണം 10 ആയി ഉയര്‍ത്തുമെന്നും വിമാനത്താവളം അറിയിച്ചു.




Tags:    

Similar News