യാത്രാ മദ്ധ്യേ ടോയ്‌ലെറ്റില്‍ കുടുങ്ങി;യാത്രക്കാരന് വിമാനക്കൂലി തിരിച്ച് നല്‍കുമെന്ന് സ്‌പൈസ് ജെറ്റ്
- യാത്രക്കാരന് വൈദ്യസഹായം ലഭ്യമാക്കി
- അനിഷ്ട സംഭവത്തില്‍ സ്‌പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു
;
ജനുവരി 16 ന് മുംബൈയില്‍ നിന്നും ബെംഗളുരുവിലേക്ക് പറക്കുന്നതിനിടെയാണു വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഒരു മണിക്കൂറോളം യാത്രക്കാരന്‍ കുടങ്ങിയത്.
ടോയ്‌ലെറ്റിന്റെ ലോക്കിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്ന് വിമാന കമ്പനി അറിയിച്ചു. വിമാനം ബെംഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ എത്തിയതിനു ശേഷം യാത്രക്കാരനെ ടോയ്‌ലെറ്റിനു പുറത്ത് എത്തിക്കുകയും ചെയ്തു. തുടര്‍ന്നു വൈദ്യസഹായം ലഭ്യമാക്കി.
അനിഷ്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും യാത്രക്കാരന് യാത്രാക്കൂലി തിരികെ നല്‍കുമെന്നും ഇന്ന് പുറത്തിറക്കിയ കുറിപ്പില്‍ സ്‌പൈസ് ജെറ്റ് കമ്പനി അറിയിച്ചു.