സിവില്‍ ഏവിയേഷന്‍ വളര്‍ച്ചക്കൊപ്പം വെല്ലിവിളിയായി കാര്‍ഗോ സുരക്ഷ

  • വിമാനത്താവളങ്ങളില്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്
  • ബിസിഎഎസ് 38 ാമത് റൈസിംഗ് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സെക്രട്ടറി
  • എഐ ഡീപ് ഫെയ്ക്ക് എ്ന്നിവ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു

Update: 2024-04-01 10:46 GMT

രാജ്യത്തെ സിവില്‍ ഏവിയേഷന്റെ അതിവേഗ വളര്‍ച്ചക്കൊപ്പം വെല്ലുവിളികളും ഉയര്‍ത്തുന്നതായി ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല. എയര്‍ കാര്‍ഗോയുമായി ബന്ധപ്പെട്ട സുരക്ഷാ വശങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ഡെല്‍ഹിയില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) 38 ാമത് റൈസിംഗ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിരീക്ഷണം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വ്യോമയാന മേഖല അതിവേഗ വളര്‍ച്ചയാണ് കാണുന്നത്, 2024 ല്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് വളരെ കൂടുതലായിരിക്കുമെന്ന് ഭല്ല പറഞ്ഞു. ആശങ്കാജനകമായ ഒരു മേഖലയാണ് എയര്‍ കാര്‍ഗോ. ഇക്കാര്യത്തില്‍ സുരക്ഷാ കാര്യങ്ങള്‍ കൂടുതല്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യകള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും വെല്ലുവിളികള്‍ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ്‌ഫേക്കുകള്‍, ജിപിഎസ് ജാമിംഗ് തുടങ്ങിയവയെക്കുറിച്ചാണെന്നും ഭല്ല പറഞ്ഞു. വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി വുംലുന്‍മാങ് ്‌വുല്‍നം പറഞ്ഞു. എഐയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ സാധ്യമായ വിവിധ ഭീഷണികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.


Tags:    

Similar News