ബെംഗളൂരു-മ്യൂണിക് നേരിട്ടുള്ള സര്‍വീസുമായി ലുഫ്താന്‍സ
- ആഴ്ചയില്‍ മൂന്ന്തവണയാകും സര്‍വീസ്
- ഇന്ത്യക്കും യൂറോപ്പിനുമിടയില്‍ ആഴ്ചയില്‍ 64 സര്‍വീസുകള്‍
നവംബര്‍ നാലിന് ലുഫ്താന്‍സ ഗ്രൂപ്പ് ബെംഗളൂരുവില്‍ നിന്ന് ജര്‍മ്മനിയിലെ ബവേറിയയുടെ തലസ്ഥാനമായ മ്യൂണിക്കിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിച്ചു. കോവിഡിനുശേഷം ലുഫ്താന്‍സ ഗ്രൂപ്പ് നെറ്റ്വര്‍ക്ക് തെരഞ്ഞെടുക്കുന്ന ആദ്യ ലക്ഷ്യസ്ഥാനമാണ് ബെംഗളൂരു. നേരത്തെ മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് മ്യൂണിക്കിലേക്ക് നേരിട്ട് സര്‍വീസ് ഉണ്ടായിരുന്നത്.
2024 ജനുവരിയോടെ ഇന്ത്യയ്ക്കും യൂറോപ്പിനുമിടയില്‍ 64 പ്രതിവാര സര്‍വീസുകള്‍ ഉണ്ടാകുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 'ഇന്ത്യയിലേക്കുള്ള ലുഫ്താന്‍സ ഗ്രൂപ്പിന്റെ ശേഷി ഇപ്പോള്‍ കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാള്‍ കൂടുതലാണ്. ഇന്ത്യന്‍ വിപണിയോടുള്ള ലുഫ്താന്‍സയുടെ ശക്തമായ പ്രതിബദ്ധതയെയാണ് ഈ ബെംഗളൂരു-മ്യൂണിക് സേവനം പ്രതിനിധീകരിക്കുന്നത്', പ്രസ്താവന പറയുന്നു. 'പതിറ്റാണ്ടുകളായി കമ്പനി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നുണ്ട്. പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ പുതിയ പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ പുതിയ ലക്ഷ്യസ്ഥാനം തിരയുമ്പോള്‍ സ്വാഭാവികമായും അതിനുയോജിച്ചത് ബംഗളൂരു ആയിരുന്നു' ലുഫ്താന്‍സ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ ജോര്‍ജ്ജ് എട്ടിയില്‍ പറഞ്ഞു.
നിലവില്‍ ആഴ്ചയില്‍ മൂന്നു തവണയായയിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക. ഏറ്റവും ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ ദീര്‍ഘദൂര വിമാനങ്ങളിലൊന്നായ എയര്‍ബസ് എ350-900 ആയിരിക്കും ഇതിനായി ഉപയോഗിക്കുക.