ആഗോള റാങ്കിംഗ്; ഏറ്റവും മോശം എയര്‍ലൈനുകളില്‍ ഒന്നായി ഇന്‍ഡിഗോ

  • ഏറ്റവും മോശം സര്‍വീസ് ടൂണിസ് എയറിന്റേത്
  • ഏറ്റവും മികച്ച സര്‍വീസ് നല്‍കുന്നത് ബ്രസല്‍സ് എയര്‍ലൈന്‍സ്
  • ഖത്തര്‍ എയര്‍വെയ്‌സ് രണ്ടാമത്

Update: 2024-12-04 04:06 GMT

ഏറ്റവും മികച്ചതും മോശം പ്രകടനം നടത്തുന്നതുമായ കാരിയറുകളെക്കുറിച്ചുള്ള 2024-ലെ റിപ്പോര്‍ട്ട് എയര്‍ഹെല്‍പ്പ് ഇന്‍കോര്‍പ്പറേറ്റ് പുറത്തിറക്കി. ഓണ്‍-ടൈം പ്രകടനം, ഉപഭോക്തൃ ക്ലെയിമുകള്‍, ഭക്ഷണം, സുഖകരമായ യാത്ര, സേവനം എന്നിവയെക്കുറിച്ചുള്ള യാത്രക്കാരുടെ ഫീഡ്ബാക്ക് അനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറിക്കയത്. ഈ റാങ്കിംഗ് മേഖലയിലെ ഉയര്‍ച്ചയും താഴ്ചയും എടുത്തുകാണിക്കുന്നു.

ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകളാണ് റാങ്കിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 54-ലധികം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്ന് റിപ്പോര്‍ട്ടിനായി ഫീഡ് ബാക്കുകള്‍ ശേഖരിച്ചു. സമീപകാല എയര്‍ലൈന്‍ പ്രകടനത്തിന്റെ ഒരു സ്നാപ്പ്ഷോട്ട് നല്‍കുക എന്നതാണ് റാങ്കിംഗിന്റെ ലക്ഷ്യമെന്ന് എയര്‍ഹെല്‍പ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോമാസ് പവ്ലിസിന്‍ പറയുന്നു. യാത്രക്കാരുടെ അഭിപ്രായം തുടര്‍ച്ചയായി കേള്‍ക്കാന്‍ എയര്‍ലൈനുകളെ ഈ വിശകലനം പ്രോത്സാഹിപ്പിക്കുമെന്ന് എയര്‍ഹെല്‍പ്പ് ഇന്‍കോര്‍പ്പറേറ്റ് പ്രതീക്ഷിക്കുന്നു.

ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന എയര്‍ലൈനുകളില്‍ ഒന്ന് ഇന്ത്യയില്‍നിന്നാണ്. ഏറ്റവും അധികം സര്‍വീസ് നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ പട്ടികയില്‍ 103-ാം സ്ഥാനത്താണ്. 109 വരെ മാത്രമാണ് ആഗോള റാങ്കിംഗ്.

ലോകത്തിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന എയര്‍ലൈന്‍ ടുണിസ് എയര്‍ ആയും കണ്ടെത്തി. ഈ കമ്പനി 109 സ്ഥാനത്താണ്. ചെലവുകുറഞ്ഞതായ വിമാനക്കമ്പനികളാണ് ഏറ്റവും താഴെയുള്ള 10 കമ്പനികളില്‍പെടുന്നത്. പോളിഷ് എയര്‍ലൈനായ ബുസ് ഉള്‍പ്പെടെ ഇതില്‍ വരും. ബള്‍ഗേറിയ എയര്‍, എയര്‍ മൗറീഷ്യസ്, സ്‌കൈ എക്‌സ്പ്രസ്, പെഗാസസ് എയര്‍ലൈന്‍സ് എന്നിവയും ഏറ്റവും മോശം വിഭാഗത്തില്‍ പെടുന്നു.

ബള്‍ഗേറിയ എയര്‍, എയര്‍ മൗറീഷ്യസ്, സ്‌കൈ എക്‌സ്പ്രസ്, പെഗാസസ് എയര്‍ലൈന്‍സ് എന്നിവയും ഏറ്റവും മോശം വിഭാഗത്തില്‍ പെടുന്നു. ഏറ്റവും മികച്ച എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടത് ബ്രസല്‍സ് എയര്‍ലൈന്‍സാണ്. രണ്ടാമത് ഖത്തര്‍ എയര്‍വെയ്‌സും മൂന്നാമത് യുണൈറ്റഡ് എയര്‍ലൈന്‍സും എത്തി.

Tags:    

Similar News