ഭാരത് ബെൻസ്
ഒരു കാർ വാങ്ങുമ്പോൾ, പ്രത്യേകിച്ച് പ്രീമിയം കാറുകളുടെ കാര്യത്തിൽ, നമുക്കു ചുറ്റും നിരവധി സാധ്യതകളുണ്ട്. എന്നാൽ ട്രക്കുകൾക്കും, ബസുകൾക്കും പേരുകേട്ട കയ്യിലൊതുങ്ങുന്ന ഒരേയൊരു പ്രീമിയം ബ്രാൻഡാണ് ഭാരത് ബെൻസ്. ജർമ്മൻ നിർമ്മാതാക്കളായ ഡെയ്‌മലർ എ ജിയുടെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഡെയ്‌മലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസിന്റെ (DICV) ബ്രാൻഡാണ് ഭാരത്ബെൻസ്. ഇന്ത്യയിൽ ചെന്നൈയിലെ ഒറഗഡത്താണ് കമ്പനിയുടെ ആസ്ഥാനം. ഇന്ത്യയിൽ നിർമ്മിക്കുന്നതിന്റെ പ്രതീകമായാണ് 'ഭാരത്' എന്ന പേരു മുന്നിൽ നൽകിയിരിക്കുന്നത്. 2008ലാണ് ഇടത്തരം-ഭാരമേറിയ വാണിജ്യ വാഹനങ്ങൾ നിർമ്മിക്കുന്നതിനായി ഡെയ്‌മലർ എ […]
ഒരു കാർ വാങ്ങുമ്പോൾ, പ്രത്യേകിച്ച് പ്രീമിയം കാറുകളുടെ കാര്യത്തിൽ, നമുക്കു ചുറ്റും നിരവധി സാധ്യതകളുണ്ട്. എന്നാൽ ട്രക്കുകൾക്കും, ബസുകൾക്കും പേരുകേട്ട കയ്യിലൊതുങ്ങുന്ന ഒരേയൊരു പ്രീമിയം ബ്രാൻഡാണ് ഭാരത് ബെൻസ്. ജർമ്മൻ നിർമ്മാതാക്കളായ ഡെയ്‌മലർ എ ജിയുടെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഡെയ്‌മലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസിന്റെ (DICV) ബ്രാൻഡാണ് ഭാരത്ബെൻസ്. ഇന്ത്യയിൽ ചെന്നൈയിലെ ഒറഗഡത്താണ് കമ്പനിയുടെ ആസ്ഥാനം. ഇന്ത്യയിൽ നിർമ്മിക്കുന്നതിന്റെ പ്രതീകമായാണ് 'ഭാരത്' എന്ന പേരു മുന്നിൽ നൽകിയിരിക്കുന്നത്.
2008ലാണ് ഇടത്തരം-ഭാരമേറിയ വാണിജ്യ വാഹനങ്ങൾ നിർമ്മിക്കുന്നതിനായി ഡെയ്‌മലർ എ ജി പദ്ധതി ആരംഭിക്കുന്നത്. ഹീറോ മോട്ടോകോർപ്പുമായി ചേർന്ന് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ Daimler Hero Commercial Vehicles (DHCV) എന്ന പേരിൽ ഒരു സംയുക്ത സംരംഭംത്തിനായി മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ് (MOU)കമ്പനി ഉണ്ടാക്കി. ഈ കരാർ പ്രകാരം കമ്പനിയുടെ ഓഹരി 60% ഡെയ്‌മലർ എ ജി യുടേയും 40% ഹീറോ ഗ്രൂപ്പിന്റേയും കൈവശമാണ്.
ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം കാരണം 2009 ഏപ്രിൽ 15-ന് ഡെയ്‌മലർ എ ജിയും ഹീറോ ഗ്രൂപ്പും ഡെയ്‌മലർ ഹീറോ കൊമേഴ്‌സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. പ്രധാന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും DHCV സംയുക്ത സംരംഭത്തിലെ 40% ഓഹരി ഡെയ്‌മലർ എ ജിക്ക് തിരികെ നൽകാനും ഹീറോ ഗ്രൂപ്പ് തീരുമാനിച്ചു. 100% ഓഹരിയുള്ള ഡെയ്‌മലർ എ ജി, ഡി എച്ച് സി വിയെ ഡെയ്മലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് (DICV) എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
ഭാരത്‌ബെൻസ് ബ്രാൻഡിന്റെ ലോഞ്ച് 2011 ഫെബ്രുവരി 17-ന് ചെന്നൈയിൽ വച്ച് ഡെയ്‌മ്‌ലർ എജി ചെയർമാൻ ഡയറ്റർ സെറ്റ്‌ഷെ ആണ് നിർവഹിച്ചത്. ആദ്യത്തെ ഭാരത്‌ബെൻസ് ട്രക്ക് 2012 ജനുവരിയിൽ ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു. നിലവിൽ ഇന്ത്യയിലുള്ള ബ്രാൻഡുകളായ അശോക് ലെയ്‌ലാൻഡ്, ടാറ്റ മോട്ടോഴ്‌സ്, വോൾവോ-ഐഷർ മോട്ടോഴ്‌സ് പോലുള്ള പ്രമുഖ ആഗോള ട്രക്ക് നിർമ്മാതാക്കളുടെ സംരംഭങ്ങളോടൊപ്പമായിരുന്നു ഇന്ത്യൻ വിപണിയിൽ ഡെയ്‌മലറിനു മത്സരിക്കേണ്ടിയിരുന്നത്.
ഇടത്തരം, ഹെവി ഡ്യൂട്ടി ട്രക്ക് സെഗ്‌മെന്റുകളിൽ വ്യാപിച്ചുകിടക്കുന്ന 9T വിഭാഗത്തിന് മുകളിലുള്ള സെഗ്‌മെന്റിൽ 2014-ന്റെ തുടക്കത്തിൽ ഭാരത്‌ബെൻസ് ട്രാക്ടർ-ട്രെയിലർ മോഡലുകളും ഒരു കൺസ്ട്രക്ഷൻ മോഡലും പുറത്തിറക്കി.
2015ൽ, ഭാരത്ബെൻസ് അതിന്റെ പുതിയ ബസ് നിർമ്മാണ കേന്ദ്രം ചെന്നൈയിലെ ഒറഗഡത്തിൽ ഉദ്ഘാടനം ചെയ്യുകയും, ഭാരത് ബെൻസ്, മേഴ്സീഡസ്-ബെൻസ് ബസുകൾ, ഭാരത്ബെൻസ് ട്രക്കുകളുടെയും, ഭാരത്ബെൻസ് ഹെവി ഡ്യൂട്ടി ട്രാക്ടറുകൾ എന്നിവയുടെ മോഡലുകളും അവതരിപ്പിച്ചു.2017 ജനുവരിയിൽ, 5000-ാമത്തെ ബസ് ഡെയ്‌മലർ ഇന്ത്യ പ്ലാന്റിൽ നിന്ന് പുറത്തിറക്കി. നിലവിൽ ലഭ്യമായ ബസ് മോഡലുകൾ Mercedes Benz BSIV സ്റ്റാൻഡേർഡിലുള്ള SHD 2436 (മൾട്ടി ആക്‌സിൽ), ഭാരത് ബെൻസ് & മെഴ്‌സിഡസ് ബെൻസ് 9 ടൺ എന്നിവയാണ്. 2017 ഏപ്രിലിൽ ഫ്രണ്ട് എഞ്ചിൻ 16ടൺ 230എച്ച്പി (1623) ബസുകളുടെ ഒരു പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ (സീറ്റർ, സ്ലീപ്പർ പതിപ്പുകൾ) ഭാരത് ബെൻസ് പുറത്തിറക്കി.