അദാനി ടോട്ടല്‍ ഗ്യാസിന്റെ ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ 1,212 ആയി ഉയര്‍ന്നു

  • മറ്റ് 740 ചാര്‍ജിംഗ് പോയിന്റുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു
  • സമീപ ഭാവിയില്‍ ഇവി സജീവമാകുന്നതും പൊതുഗതാഗതം കൂടുതല്‍ ചാര്‍ജാവുന്നതും കാണാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
  • അദാനി ഗ്രൂപ്പ് കമ്പനി മഥുരയ്ക്ക് സമീപമുള്ള തങ്ങളുടെ അഭിമാനകരമായ ബര്‍സാന പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്തു
;

Update: 2024-07-29 16:10 GMT
adani total gas ev charging points have increased to 1,212
  • whatsapp icon

അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡിന്റെ മൊത്തം ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ 2024 ജൂണ്‍ അവസാനത്തോടെ 1,212 യൂണിറ്റായി ഉയര്‍ന്നു. കൂടാതെ 740 ലധികം ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് കമ്പനി സിഇഒ സുരേഷ് മംഗളാനി പറഞ്ഞു.

സമീപ ഭാവിയില്‍ ഇവി സജീവമാകുന്നതും പൊതുഗതാഗതം കൂടുതല്‍ ചാര്‍ജാവുന്നതും കാണാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിപുലീകരിച്ച നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് കമ്പനിയുടെ ഇവി ചാര്‍ജിംഗ് പോയിന്റുകളുടെ സാന്നിധ്യം 23 സംസ്ഥാനങ്ങളിലേക്കും 217 നഗരങ്ങളിലേക്കും വളരുമെന്ന് അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പ് കമ്പനി മഥുരയ്ക്ക് സമീപമുള്ള തങ്ങളുടെ അഭിമാനകരമായ ബര്‍സാന പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്തതായി അദ്ദേഹം അറിയിച്ചു.

ഗതാഗതത്തിനും ഖനനത്തിനുമുള്ള എല്‍എന്‍ജിയുടെ കാര്യത്തില്‍, തമിഴ്നാട്ടിലെ തിരുപ്പൂരിലെ ഹെവി വാഹനങ്ങള്‍ക്കും ഹെവി ട്രക്കുകള്‍ക്കും ബസുകള്‍ക്കും സേവനം നല്‍കുന്ന ആദ്യ എല്‍എന്‍ജി സ്റ്റേഷന്‍ അദാനി ടോട്ടല്‍ ഗ്യാസ് ഉടന്‍ കമ്മീഷന്‍ ചെയ്യും.

Tags:    

Similar News